കുട്ടോത്ത്: (vatakara.truevisionnews.com) അട്ടക്കുണ്ട് കടവ് റോഡിൻറെ അടിയന്തര പുനരുദ്ധാണത്തിനായി 48 ലക്ഷം രൂപ അനുവദിച്ചു.
പ്രവർത്തി ടെൻഡർ ചെയ്ത് പദ്ധതിയുടെ എസ് പി വിയായ കെ ആർ എഫ് ബി യുടെ നേതൃത്വത്തിൽ ഗതാഗതയോഗ്യമാക്കും.
റോഡിൻറെ വിവിധ ഭാഗങ്ങളിൽ കുഴി രൂപപ്പെട്ട് ഗതാഗത തടസം ഉണ്ടായത് നേരിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും, പൊതുപ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അറിയിച്ചതിന്റെ അടിസ്ഥാനത്തിലും ,അടിയന്തര പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് അഭ്യർത്ഥിച്ചിരുന്നു.
മന്ത്രി ഇടപെട്ടതിനെ തുടർന്നാണ് 48 ലക്ഷം രൂപ അനുവദിച്ചത്. 2.69 കോടി രൂപയുടെ റോഡ് റീടാറിംഗ് പ്രവർത്തി 2022 വർഷത്തിൽ പൂർത്തിയാക്കിയിരുന്നു.
കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിൻറെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.
2025 വർഷം മാർച്ച് മാസത്തോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ ഭൂമി ഏറ്റെടുക്കലിനായി പത്തുകോടി രൂപയുടെ സാമ്പത്തിക അനുമതി കിഫ്ബി നൽകിയിട്ടുണ്ട്. പദ്ധതിയുടെ പുതുക്കിയ ഡിപി ആറും അംഗീകാരത്തിന് സമർപ്പിക്കാനായി തയ്യാറായിട്ടുണ്ട്.
#Kutoth #Attakkund #Quay #Road #KPKunhammedKutiMaster #allotted #48lakhs