#SargalayaInternationalHandicraft | ഇന്ന് അരങ്ങുണരും;സർഗാലയ കലാ-കരകൗശല ഗ്രാമം ഒരുങ്ങി, സർഗാലയിൽ ബാർജ് ഉപയോഗിച്ച് പുതിയ സ്റ്റേജ്

#SargalayaInternationalHandicraft | ഇന്ന് അരങ്ങുണരും;സർഗാലയ കലാ-കരകൗശല ഗ്രാമം ഒരുങ്ങി, സർഗാലയിൽ ബാർജ് ഉപയോഗിച്ച് പുതിയ സ്റ്റേജ്
Dec 22, 2024 08:09 AM | By akhilap

ഇരിങ്ങൽ: (vatakara.truevisionnews.com) അന്താരാഷ്ട്ര കലാ-കരകൗശല മേള പതിവ് തെറ്റാതെ ഇത്തവണയും വേറിട്ട അനുഭവങ്ങൾ സമ്മാനിക്കും.

ചരിത്രമുറങ്ങുന്ന ദേശത്ത് നിറഞ്ഞൊഴുകുന്ന വെള്ളത്തിനുമീതെ പാട്ടും നൃത്തവും അരങ്ങേറുന്ന വേദിയുമായി ഇരിങ്ങൽ സർഗാലയ കലാ-കരകൗശല ഗ്രാമം ഒരുങ്ങി. ഇന്ന് അരങ്ങുണരും.

മേളയുടെ ഉദ്ഘാടനം വിനോദസഞ്ചാരം, പൊതുമരാമത്ത് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഇന്ന് വൈകീട്ട് ആറ് മണിക്ക് നിർവഹിക്കും.ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിക്കും. എം പി പി. ടി. ഉഷ തീം വില്ലേജ് സോൺ ഉദ്ഘാടനം ചെയ്യും.

ഇരിങ്ങൽപ്പാറ പൊട്ടിച്ചുണ്ടായ ജലാശായത്തിലാണ് കൂറ്റൻ ബാർജുകൾ കൂട്ടിയിണക്കി വേദിയൊരുക്കിയത്.

സമചതുരാകൃതിയുള്ള 16 ബാർജുകളാണ് സ്റ്റേജിനായി ഉപയോഗിക്കുന്നത്.

ഒരു ബാർജിന് നാലരമീറ്റർ നീളവും രണ്ടുമീറ്റർ വീതം വീതിയും ഉയരവുമുണ്ട്. നാലര ടൺ ഭാരവുമുണ്ട്. ഇരുമ്പു ഫ്രെയിമിൽ എട്ട് എം.എം. സ്റ്റിൽ ഷിറ്റ് ഉപയോഗിച്ചാണ് ബാർജുണ്ടാക്കിയത്.

ഓരോബാർജും തമ്മിൽ വെള്ളത്തിൽ ഒരുമീറ്റർ അകലമുണ്ടാകും. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനാണിത്. മുകളിൽ സ്റ്റീൽ ഷീറ്റ് വിരിച്ച് ഇവ കൂട്ടിയോജിപ്പിച്ചാണ് സ്റ്റേജാക്കിയത്.

16 എണ്ണം യോജിപ്പിക്കുമ്പോൾ വേദിക്ക് 18 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണുണ്ടാകുക. വെള്ളത്തിൽ ഉയർത്തുന്ന വേദിക്കായി ഉപയോഗിച്ച അനുബന്ധ സാമഗ്രികൾകൂടി പെടുത്തിയാൽ ഒട്ടാകെ 150 ടൺ ഭാരമുണ്ട്.

ഒരടി വെള്ളത്തിൽ താഴ്ന്നാണ് ബാർജ് നിൽക്കുന്നത്. 15 ടൺ ഭാരംവരെ സ്റ്റേജിൽ കയറ്റാം.

100 പേർക്ക് ഒരേസമയം നിൽക്കാൻ കഴിയും. ചെറിയ ഒഴുക്കിൽ ഇളകില്ല.

കുഞ്ഞാലി മരയ്ക്കാരുടെ ധീരകൃത്യങ്ങൾക്ക് താങ്ങുംതണലുമായി വർത്തിച്ച ഇരിങ്ങൽപ്പാറ നിന്നിടത്തുള്ള പാറ കുളമാണ് മറ്റൊരു അവിസ്മരണീയ മു ഹൂർത്തത്തിന് സാക്ഷ്യംവഹിക്കുന്നത്.

ഇവിടെ പൊട്ടിക്കാതെ അവശേഷിച്ച പാറയ്ക്കടുപ്പിച്ചാണ് ബാർജിന്റെ വേദി സ്ഥാപിക്കുക. കരയിൽനിന്ന് 15 മീറ്റർ അകലെയാണിത്. വെള്ളത്തിലൂടെ വേ ദിയിലെത്താൻ മൂന്നുമീറ്റർ വീതിയുള്ള പ്ലാസ്റ്റിക് ഡ്രം ഉപയോഗിച്ചുള്ള വഴിയുണ്ടാകും.

ഊരാള്ളുങ്കൽ ലേബർ കോൺട്രാ ക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയു ടേതാണ് ഈ ബാർജുകൾ.

എറണാകുളം പെരുമ്പളത്ത് പാലംപണിക്ക് കൊണ്ടുപോയ ഈ ബാർജുകൾ രണ്ടുവർഷമായി വേമ്പനാട് കായലിലായിരുന്നു. അവിടുന്നാണ് സർഗാലയയിലെത്തിച്ചത്.

വിലകൂടിയ നാവിഗേഷൻ പെയിൻറടിച്ചാണ് ഇവയെല്ലാം ഇവിടെ വെള്ളത്തിലിറക്കിയത്.

#excitement #spring #nature#waves #Olaparap.

Next TV

Related Stories
#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ  ചിത്ര പ്രദർശനം ഇന്ന് മുതൽ വടകരയിൽ

Dec 22, 2024 12:29 PM

#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ ചിത്ര പ്രദർശനം ഇന്ന് മുതൽ വടകരയിൽ

വൈകീട്ട് നാല് മണിക്ക് പ്രശസ്ത ചിത്രകാരൻ ടി ആർ ഉദയകുമാർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം...

Read More >>
#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Dec 22, 2024 11:21 AM

#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Dec 22, 2024 11:01 AM

#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Cpi | പതാക ഉയർത്തി;  പി ആർ നമ്പ്യാരുടെ മുപ്പത്തി എട്ടാം അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ വടകര മണ്ഡലം കമ്മിറ്റി

Dec 22, 2024 10:47 AM

#Cpi | പതാക ഉയർത്തി; പി ആർ നമ്പ്യാരുടെ മുപ്പത്തി എട്ടാം അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ വടകര മണ്ഡലം കമ്മിറ്റി

മാർക്സിസ്റ്റ് ദാർശനികനും പത്ര പ്രവർത്തകനും പ്രഗൽഭനായ വാഗ്മിയുമായ പി ആർ നമ്പ്യാരുടെ മുപ്പത്തി എട്ടാം ചരമവാർഷിക ദിനം വടകരയിൽ...

Read More >>
#Kpkunjammedkuttimaster | കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് -അടിയന്തിര പുനരുദ്ധാരണത്തിന്  രൂപ  അനുവദിച്ചു -കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

Dec 21, 2024 11:17 PM

#Kpkunjammedkuttimaster | കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് -അടിയന്തിര പുനരുദ്ധാരണത്തിന് രൂപ അനുവദിച്ചു -കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

പ്രവർത്തി ടെൻഡർ ചെയ്ത് പദ്ധതിയുടെ എസ് പി വിയായ കെ ആർ എഫ് ബി യുടെ നേതൃത്വത്തിൽ...

Read More >>
Top Stories

News Roundup