Dec 30, 2024 12:05 PM

വടകര: (vatakara.truevisionnews.com) പുത്തൂർ കനവ് റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവും ആദരവും,അനുമോദനവും സംഘടിപ്പിച്ചു.

ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു.

കടത്തനാടിൻ്റെ കാണാപ്പുറങ്ങൾ എന്ന ചരിത്ര പുസ്തകം രചിച്ച് സംസ്ഥാന ഭാഷാ കലാ സാഹിത്യ സംഘത്തിൻ്റെ ചരിത്രാന്വേഷി സാഹിത്യ പുരസ്‌കാരം നേടിയ കവിയും നാടക കൃത്തുമായ എടയത്ത് ശശീന്ദ്രനെയും,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളേയും ചടങ്ങിൽ അനുമോദിച്ചു.

അസോസിയേഷൻ പ്രസിഡന്റ് എം അബ്‌ദുൾ നാസർ അധ്യക്ഷത വഹിച്ചു.

എടയത്ത് ശശീന്ദ്രൻ,വി ടി സദാനന്ദൻ,എം രാജൻ,രാജീവൻ പറമ്പത്ത്,പറമ്പത്ത് രവീന്ദ്രൻ,ലതാ ബാലൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി അഡ്വ.ലതികാ ശ്രീനിവാസ് സ്വാഗതവും, ട്രഷറർ വി ഷാജി നന്ദിയും പറഞ്ഞു.

തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

#anniversary #celebration #Puthur #Kanav #Residence #Association #organized #tributes #felicitations.

Next TV

Top Stories