വടകര: (vatakara.truevisionnews.com) സി.പി.ഐ.(എം) കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സി.ഐ.ടി.യു. വടകര ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള ചിത്രരചനാ മത്സരം - ചിത്രാഞ്ജലി 2025 ജനുവരി 12 ഞായർ വടകരയിൽ വെച്ച് നടക്കും.
രാവിലെ 9.30 ന് വടകര ബി.ഇ.എം. ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് മത്സരം.
ചലച്ചിത്ര അക്കാദമി അംഗവും,ചലച്ചിത്ര സംവിധായകനും, ചിത്രകാരനുമായ പ്രദീപ് ചൊക്ളി രാവിലെ 9.30 ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.
മൂന്ന് കാറ്റഗറിയിലാണ് മത്സരം നടക്കുക.
കാറ്റഗറി 01. ഒന്ന് മുതൽ നാലാം ക്ലാസ്സ് വരെ.(ക്രയോൺസ് ഉപയോഗിച്ചുളള ചിത്രരചന)
കാറ്റഗറി 02 .അഞ്ചാം ക്ലാസ്സു മുതൽ എട്ടാം ആം ക്ലാസ്സു വരെ.[ജൂനിയർ ] പെൻസിൽഡ്രോയിങ്ങ്
കാറ്റഗറി 03.ഒമ്പതാം ക്ലാസ്സു മുതൽ +2 വരെ.[ സീനിയർ.] ജലച്ചായം.
പേപ്പർഒഴികെ, ചിത്ര രചനക്കാവശ്യമായ സാമഗ്രികൾ കുട്ടികൾ കൊണ്ടുവരണം.
താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ജനുവരി 10 ന് മുമ്പേ രജിസ്റ്റർ ചെയ്യാവുന്നതാണ്.
9447 283 682 , 9446 779 595, 9447 344 922.
വിജയികൾക്ക് സർട്ടിഫിക്കറ്റുകളും, മൊമെന്റോ ഉൾപ്പെടെയുള്ള സമ്മാനങ്ങളും നൽകുന്നതാണ്.
#Chitranjli #All #Kerala #Drawing#Competition #12th #Vadakara