വടകര: (vatakara.truevisionnews.com) 2025-26 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ അനുബന്ധമായി ഭിന്നശേഷി സ്പെഷ്യൽ വാർഡ് സഭ നഗരസഭ ടൗൺഹാളിൽ ചേർന്നു.
പ്രത്യേക പരിഗണന അർഹിക്കുന്ന ഇത്തരക്കാരെ ചേർത്തുപിടിച്ച്കൊണ്ട് എല്ലാ വർഷത്തെ പദ്ധതി ആവിഷ്കരിക്കുമ്പോഴും അർഹത മാനദണ്ഡ പ്രകാരം ഇവർ ആവശ്യപ്പെടുന്ന എല്ലാ സഹായവും ചെയ്തു വരികയും ഇവർക്ക് അർഹതപ്പെട്ട സ്കോളർഷിപ്പ് തുക ഉൾപ്പെടെ യാതൊരു മുടക്കവും ഇല്ലാതെ നൽകി വരികയാണ്.
പ്രയാസം അനുഭവിക്കുന്ന ഇത്തരക്കാർക്കായി മുച്ചക്രവാഹനം, സഹായ ഉപകരണം, കേൾവി ഉപകരണം, പെട്ടിക്കട, മുട്ടക്കോഴി വളർത്തൽ ഉൾപ്പെടെയുള്ള പദ്ധതികൾ നിർവഹിച്ചുവരുന്ന ഘട്ടത്തിൽ തന്നെയാണ് പുതുതായി അവരുടെ ആവശ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കുവാനായി വീണ്ടും വാർഡ് സഭ ചേർന്നിട്ടുള്ളത്.
സ്പെഷ്യൽ വാർഡ് സഭ നഗരസഭ വൈസ് ചെയർമാൻ ശ്രീ പി കെ സതീശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നരസഭ ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എ പി പ്രജിത സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി രാജിത പതേരി, ശ്രീമതി സിന്ധു പ്രേമൻ, കൗൺസിൽ പാർട്ടി ലീഡർ മാരായ സർവ്വശ്രീ എൻ കെ പ്രഭാകരൻ,കെ കെ വനജ, സി കെ കരീം, നിർവഹണ ഉദ്യോഗസ്ഥ ശ്രീമതി.ജാസ്മിൻ എന്നിവർ സംസാരിച്ചു.
#project #formulation #Disability #Special #Ward #Sabha #joined #Municipal #Town #Hall