Featured

#Idi | ഐ.ഡി.എ വടകര ഭാരവാഹികൾ സ്ഥാനമേറ്റു

News |
Jan 7, 2025 05:29 PM

വടകര: (vatakara.truevisionnews.com) ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ച് 2025 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു.

വടകര ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ ഡോ.ചിത്രലേഖ ഹരിദാസ് വടകര ബ്രാഞ്ചിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു.

ഐ.ഡി.എ സംസ്ഥാന പ്രസിഡന്റ് ഡോ.സുഭാഷ്.കെ.മാധവൻ ചടങ്ങിൽ മുഖ്യാതിഥിയായി.

ഐ.ഡി.എ വടകര ബ്രാഞ്ച് സെക്രട്ടറിയായി ഡോ.സുഷാന്ത്‌ കൃഷ്ണ, ട്രഷറർ ആയി ഡോ.ശ്രീകല.കെ.വി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഡോ.അബ്ദുൾ സലാം, ഡോ.ഷാലു മോഹൻ, ഡോ.നിധിൻ പ്രഭാകർ, ഡോ.അശ്വതി.ടി.എം, ഡോ.ആതിര രാംജിത്, ഡോ.ബിനീഷ് ബാലൻ, ഡോ.അപർണ.പി തുടങ്ങിയവർ സംസാരിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ പ്രോജക്ടുകൾ കൊണ്ട് വന്ന്, ദന്തപരിപാലനത്തിന്റെ പ്രധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോ.ചിത്രലേഖ അറിയിച്ചു.

പ്രോജക്ട് പാൽപുഞ്ചിരി പോലുള്ള ബൃഹത്തായ പദ്ധതികൾ ഈ വർഷവും നടപ്പിലാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.സുഭാഷ്.കെ.മാധവൻ പറഞ്ഞു.

#IDA #Vadakara #office #bearers #appointed

Next TV

Top Stories