വടകര: (vatakara.truevisionnews.com) ജെ ടി റോഡിലെ ഒന്തം ഓവർ ബ്രിഡ്ജിന് സമീപത്ത് ടെലിഫോൺ കേബിൾ മേൻഹോൾ കോൺക്രീറ്റ് പൊട്ടി അപകടാവസ്ഥയിൽ.
നാഷണൽ ഹൈവേ പണി നടക്കുന്നതിനാൽ കണ്ണൂർ/ കോഴിക്കോട് ഭാഗങ്ങളിൽ പോകുന്ന ഒട്ടുമിക്ക വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത് .കോൺക്രീറ്റ് പൊട്ടിയെടുത്ത് അപകടം നടക്കാൻ സാധ്യത കൂടുതലാണ്.
കുളത്തിന്റെ വിട കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇവിടങ്ങളിൽ വൻ ഗതാഗതകുരുക്കുമാണ്.
മേൻഹോൾ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എസ് ഡി ടി യു പി ഡബ്ലിയു ഡി അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകി.
വടകര ഏരിയ പ്രസിഡന്റ് ഉനൈസ് ഒഞ്ചിയം യഹിയ മാങ്ങോട്ടു പാറ, ഫൈസൽ വള്ളിക്കാട്, എന്നിവർ ചേർന്ന് പരാതി നൽകി.
#Telephone #cable #manhole #concrete #crack #Vadakara #JTRoad #SDTU #filed #complaint