Featured

#Death | വയനാട്ടിലെ വാഹനാപകടം; പരിക്കേറ്റ വടകര സ്വദേശി മരിച്ചു

News |
Jan 8, 2025 04:24 PM

വടകര: (vatakara.truevisionnews.com) വയനാട് പൊഴുതനയിൽ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ വടകര സ്വദേശി മരിച്ചു.

കണ്ണൂക്കര അർഹം ഹൗസിൽ താമസിക്കുന്ന വടകര പഴങ്കാവ് രയരോത്ത് മുഹമ്മദ് റിയാസ് (52)ആണ് മരിച്ചത്.

കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സക്കിടയിലാണ് മരണപ്പെട്ടു.

ഷാർജയിൽ നിന്ന് നാട്ടിലെത്തിയ മുഹമ്മദ് റിയാസ് കുടുംബത്തോടൊപ്പമുള്ള യാത്രക്കിടയിലാണ് അപകടത്തിൽപെട്ടത്.

ഇവർ സഞ്ചരിച്ച കാറിൽ ബസ് ഇടിക്കുകയായിരുന്നു.

ഭാര്യ: സൈഫുന്നീസ. മക്കൾ: മുഹമ്മദ് റിസിൻ, ഷദ മനാൽ. ഖബറടക്കം രാത്രി ഏഴരക്ക് വടകര ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.

#Road #accident #Wayanad #injured #native #Vadakara #died

Next TV

Top Stories










News Roundup






Entertainment News