Mar 5, 2026 09:26 AM

വടകര: (vatakara.truevisionnews.com) നാടകരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ച് കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം നേടിയ സംവിധായകൻ മനോജ് നാരായണനെ സുഹൃദ്സംഘം ആദരിച്ചു.

കുട്ടികളുടെ നാടകവേദി, തെരുവ് നാടകം, കാമ്പസ് തിയേറ്റർ, അമേച്വർ, പ്രൊഫഷണൽ എന്നീ മേഖലകളിൽ മികവ് തെളിയിച്ച അദ്ദേഹം സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ തുടർച്ചയായി ഏഴ് തവണ മികച്ച സംവിധായകനുള്ള അവാർഡ് നേടിയിട്ടുണ്ട്.

വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് ഡോ. രാജേന്ദ്രൻ എടത്തുംകര ഉദ്ഘാടനം ചെയ്തു. പി. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേഷ്ബാബു ശ്രീസ്ഥ അനുമോദനപ്രഭാഷണം നടത്തി.

തോടന്നൂർ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീമ തട്ടാങ്കുനിയിൽ ഉപഹാരസമർപ്പണവും ആർട്ടിസ്റ്റ് രാംദാസ് പൊന്നാട അണിയലും നിർവഹിച്ചു. രാജൻ ചെറുവാട്ട്, കെ.ടി. ദിനേശ്, ഇ.എം. രജിത്ത്കുമാർ, യൂനുസ് മലാറമ്പത്ത്, പി.പി. രാജേഷ്, സുനില ജോൺ എന്നിവർ ആശംസകൾ നേർന്നു.

പ്രജീഷ് തത്തോത്ത് സ്വാഗതവും ഹരീഷ് പഞ്ചമി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിന് അനുബന്ധമായി സുധാകരൻ തത്തോത്ത്, ടി. പ്രേമാനന്ദൻ, കനകരാജ് മയ്യന്നൂർ, ബാബു കല്ലേരി എന്നിവർ പങ്കെടുത്ത 'നാടകവർത്തമാനം' എന്ന പരിപാടിയും അരങ്ങേറി.

Manoj Narayanan honored by friends

Next TV

Top Stories










News Roundup






Entertainment News