വടകര:(https://vatakara.truevisionnews.com/) വടകരയിൽ നിന്ന് കുറ്റ്യാടി വഴി മൈസൂരിലേക്കുള്ള പുതിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസ് ആരംഭിച്ചു. വടകര പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി, ഇ.കെ. വിജയൻ, കെ.കെ. രമ എന്നിവർ ചേർന്നാണ് ബസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഉദ്ഘാടനത്തെത്തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുതിയ സ്റ്റാൻഡ് പരിസരത്ത് ബസ്സിൽ യാത്ര ചെയ്തു. പുലർച്ചെ 4.45-ന് വടകരയിൽ നിന്ന് യാത്ര തിരിക്കുന്ന ബസ് രാവിലെ 10.30-ഓടെ മൈസൂരിലെത്തും.
തിരിച്ച് പകൽ 11.30-ന് പുറപ്പെട്ട് വൈകിട്ട് അഞ്ചു മണിയോടെ വടകരയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. എടിഒ പി.ഇ. രഞ്ജിത്ത്, ഇൻസ്പെക്ടർ എസ്. ഷിബു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Vadakara - Mysore KSRTC Superfast Premium Bus Flagged Off




























.jpeg)
.png)





