വടകര:(https://vatakara.truevisionnews.com/) സമഗ്ര ശിക്ഷ കേരള വടകര ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കായി ഡയപ്പർ വിതരണ പദ്ധതി സംഘടിപ്പിച്ചു. വടകര ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലെ അധ്യാപകരുടെ സജീവ പങ്കാളിത്തത്തോടെയാണ് 'ഡയപ്പർ ചലഞ്ച്' എന്ന പേരിൽ ഈ കാരുണ്യ പ്രവർത്തനം നടപ്പിലാക്കിയത്. മേഖലയിലെ മുഴുവൻ ഭിന്നശേഷി കുട്ടികൾക്കും ആവശ്യമായ ഡയപ്പർ ഈ ചലഞ്ചിലൂടെ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
പദ്ധതിയുടെ വിതരണോദ്ഘാടനം വടകര നഗരസഭാ ചെയർപേഴ്സൺ പി.കെ. ശശി നിർവ്വഹിച്ചു. ചടങ്ങിൽ ബി.പി.സി. പി.പി. മനോജ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സുനിത രാജീവൻ, ട്രെയ്‌നർ വി.കെ. ശിജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ടി. ഷൈജു സ്വാഗത പ്രസംഗവും കെ. ദീപ നന്ദി പ്രകാശനവും നടത്തി.
Diapers distributed to differently-abled children in Vadakara









































