Mar 1, 2026 07:37 PM

അഴിയൂർ: (https://vatakara.truevisionnews.com/) തണൽ മരം ചാരിറ്റബിൾ ട്രസ്റ്റ് അഴിയൂരിൽ 250 കുടുംബങ്ങൾക്ക് റമളാൻ കിറ്റ് വിതരണം ചെയ്തു. ട്രസ്റ്റ് കഴിഞ്ഞ ഏഴ് വർഷമായി നടത്തി വരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്.

അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ലീല അവർകൾ ട്രസ്റ്റ് രക്ഷാധികാരി ഷംസുദ്ധീൻ മനയിൽ എന്നിവർക്ക് കിറ്റ് വിതരണത്തിനായി കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ഷാജിത് കൊട്ടാരത്തിൽ, ട്രഷറർ മുനീർ, അലി എരിക്കിൽ, നാസർ എൻഎൻപി, ഹുസൈൻ കെ പി, നസീമ ഹനീഫ, വനിത വിംഗ് കൺവീനർ ഫൗസിയ അഷറഫ്, ഖൈറുന്നിസ, റജുല, ജസീല എന്നിവർ പങ്കെടുത്തു.

ThanalMaram Charitable Trust distributed Ramadan kits in Azhiyur.

Next TV

Top Stories










News Roundup