Mar 2, 2026 11:47 AM

വടകര:(https://vatakara.truevisionnews.com/) ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയായ ‘വൈബ് ഫോർ വെൽനെസ്’ ആരോഗ്യം ആനന്ദം വടകര നഗരസഭയിൽ ആരംഭിച്ചു. പുതുപ്പണം ജെ.എൻ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശശി പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി സമൂഹത്തിൽ വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. വിനു അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിനിധികളായ പി. പ്രശാന്തി, എം.പി. ശോഭ, എൻ. അജിത, വി.കെ. ദിലീപൻ, ടി.പി. രജില, പി.കെ. സിന്ധു എന്നിവരും സ്കൂൾ പ്രിൻസിപ്പൽ കെ. നിഷ, എച്ച്.എം. സി.ടി. സത്യൻ എന്നിവരും ആശംസകൾ നേർന്നു. വടകര ആയുർവേദ ആശുപത്രി സി.എം.ഒ ഡോ. എസ്. കവിത സ്വാഗതവും ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. കെ. രശ്മി നന്ദിയും രേഖപ്പെടുത്തി.

‘Vibe for Wellness’ health and happiness project launched in Vadakara

Next TV

Top Stories










News Roundup






Entertainment News