Mar 3, 2026 11:04 AM

വടകര:(https://vatakara.truevisionnews.com/) അമേരിക്കയുടെയും ഇസ്രയേലിന്റെയും സംഘർഷത്തിൽ പ്രതിഷേധിച്ച് വടകരയിൽ യുദ്ധ വിരുദ്ധ നടത്തി. സിപിഐ എം നേതൃത്വത്തിൽ നടത്തിയ യുദ്ധവിരുദ്ധ റാലിക്ക് ജില്ലാ കമ്മിറ്റി അംഗം കെ.പി. ബിന്ദു, ഏരിയാ സെക്രട്ടറി ടി.പി. ഗോപാലൻ, കെ.സി. പവിത്രൻ, കെ.പി. ശ്രീജിത്ത്, റിബേഷ് പണിക്കോട്ടി, യൂനുസ് വളപ്പിൽ എന്നിവർ നേതൃത്വം നൽകി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ അഞ്ചുവിളക്ക് ജങ്ഷനിൽ നിന്നാരംഭിച്ച റാലി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ആർ. ബാലറാം പരിപാടി ഉദ്ഘാടനം ചെയ്തു. ടി. മോഹൻദാസ് അധ്യക്ഷനായ ചടങ്ങിൽ കെ. ശ്രീശൻ, ടി.ടി. വത്സൻ, ഇ.കെ. രാജൻ, ടി.കെ. രേഷ്ട എന്നിവർ നേതൃത്വം നൽകി. വടകര, ഒഞ്ചിയം, തോടന്നൂർ മേഖലകളിൽ നിന്നായി നൂറോളം പ്രവർത്തകർ ഇതിൽ പങ്കെടുത്തു.

ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധങ്ങൾ നടന്നു. മന്തരത്തൂർ ലോക്കൽ കമ്മിറ്റിയുടെ പ്രകടനത്തിൽ പി.വി. രജീഷ് അധ്യക്ഷനായി. കെ.എം. ബാലൻ, വി.എം. വിഷ്ണു, എം.ടി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മണിയൂർ ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ കുറന്തോടിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ബി. സുരേഷ് ബാബു സംസാരിച്ചു.

CPI(M)-led anti-war rally organized in Vadakara

Next TV

Top Stories










News Roundup