തിരുവള്ളൂർ: (vatakara.truevisionnews.com) പൈങ്ങോട്ടായി മാങ്ങോട് കൃഷ്ണപത്മം സ്കൂൾ ഓഫ് ഡാൻസ് മൂന്നാം വാർഷികാഘോഷവും അരങ്ങേറ്റവും നടത്തി.
നൃത്താധ്യാപിക ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ 56 കുട്ടികൾ അരങ്ങേറ്റത്തിൽ അണിനിരന്നു.
സിംഗിൾ ഡാൻസും ഗ്രൂപ്പ് ഡാൻസുമൊക്കെയായി പരിപാടി കൈയ്യടി നേടി.
തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
കൃഷ്ണപത്മം സ്കൂൾ ഓഫ് ഡാൻസ് രക്ഷാകർത്യ സമിതി പ്രസിഡന്റ് വി.ടി.ശൈലേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത നർത്തകി റിയ രമേശ് മുഖ്യാതിഥി ആയി. പഞ്ചായത്ത് മെമ്പർമാരായ നിഷില കോരപ്പാണ്ടി, ഹംസ വായേരി, രക്ഷാകർത്യ സമിതി ട്രഷറർ നിഷാന്ത്
#dance #steps #Krishnapadmam #School #Dance #3rd #Anniversary #Celebration #made #debut