#Protest | പ്രതിഷേധം; മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന,പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫീസിനു മുന്നിൽ നിൽപ്പ് സമരം

#Protest | പ്രതിഷേധം; മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന,പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫീസിനു  മുന്നിൽ നിൽപ്പ് സമരം
Jan 8, 2025 11:54 AM | By akhilap

പാലക്കാട്: (vatakara.truevisionnews.com) മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫിസിന് മുന്നിൽ നിൽപ്പ് സമരം നടത്തി.

ജനകീയ ആക്‌ഷൻ കമ്മിറ്റി ആഭിമുഖ്യത്തിലാണ് സമരം. കെ.കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു.

റെയിൽവെ അവഗണന തുടർന്നാൽ സമരം ശക്തമാകുമെന്നും .ഡിവിഷണൽ മാനേജർ ജനപ്രതിനിധികൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നും എം എൽ എ പറഞ്ഞു.

ജനപ്രതിനിധികൾ, സാമൂഹിക രാഷ്ടീയ സംസ്കാരിക സംഘടനകൾ,റസിഡൻസ് അസോസിയേഷൻ, വ്യാപാരി സംഘടനകൾ ഇതിൽ പങ്കെടുത്തു.

കോവിഡിന് മുൻപ്‌ സ്റ്റോപ്പുണ്ടായിരുന്ന തീവണ്ടികൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിച്ചു കിട്ടാനാണ് പ്രതിഷേധം.

കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തലാക്കിയ കണ്ണൂർ-കോയമ്പത്തൂർ,കോയമ്പത്തൂർ-കണ്ണൂർ, തൃശ്ശൂർ-കണ്ണൂർ, മംഗളുരു-കോഴിക്കോട് എന്നീ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്.

കൂടാതെ മുക്കാളി റെയിൽവേ സ്റ്റേഷന്റെ വികസനവും നടപ്പാക്കണം.

റെയിൽവേ അധികൃതരോടും കേന്ദ്രസർക്കാരിനോടും പലരീതിയിൽ അഭ്യർഥിച്ചിട്ടും മുക്കാളി സ്റ്റേഷന് അനുകൂലമായ നടപടിയുണ്ടായില്ല.തുടർന്നാണ് നിൽപ്പ് സമരം നടത്തിയത്.

അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ സമര പ്രഖ്യാപനം നടത്തി.

ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി നിഷ, സംയുക്ത ആക്ഷൻ കമ്മിറ്റി ചെയർമാൻ പി ബാബുരാജ് ,എം പി ബാബു, കെ സുരേഷ് ബാബു,യു.എ റഹീം, പ്രദീപ് ചോമ്പാല എ.ടി ശ്രീധരൻ, റീന രയരോത്ത്, പി.കെ പ്രകാശൻ വിപി .പ്രകാശൻ, സി.എച്ച് അച്യുതൻ നായർ ,പി പി ശ്രീധരൻ , കെ. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

കോയമ്പത്തൂർ - കണ്ണൂർ ടെയിനിന് മുക്കാളിയിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡി.ആർ എം എം എൽ എയ്ക്ക് ഉറപ്പ് നൽകി.

നേരത്തെ പാലക്കാട് സ്റ്റേഷനിൽ നിന്നും പ്രകടനമായി ഡിവിഷണൽ ഓഫീസിലേക്ക് നീങ്ങി.

ആർ പി എഫും പോലീസും ചേർന്ന് ഓഫീസിന് മുന്നിൽ സമരക്കാരെ തടഞ്ഞു. പ്രകടനത്തിന് പി കെ പ്രീത, കെ പി ജയകുമാർ, ഹാരിസ് മുക്കാളി,കെ ലീല , കെ സാവിത്രി, കെ കെ ജയചന്ദ്രൻ,കെ പി ഗോവിന്ദൻ, വി പി സനൽ, എം പ്രഭു ദാസ് , കെ.പി രവീന്ദ്രൻ, കെ പി വിജയൻ എന്നിവർ നേതൃത്യം നൽകി.

#protest #Neglect #Mukkali #railway #station #strike #front #Palakkad #railway #division #office

Next TV

Related Stories
#Death | വയനാട്ടിലെ വാഹനാപകടം;  പരിക്കേറ്റ വടകര സ്വദേശി മരിച്ചു

Jan 8, 2025 04:24 PM

#Death | വയനാട്ടിലെ വാഹനാപകടം; പരിക്കേറ്റ വടകര സ്വദേശി മരിച്ചു

വയനാട് പൊഴുതനയിൽ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ വടകര സ്വദേശി...

Read More >>
#VelamGramaPanchayat | കൈത്താങ്ങ്; വേളം ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

Jan 8, 2025 03:23 PM

#VelamGramaPanchayat | കൈത്താങ്ങ്; വേളം ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

റിക്ലൈനിങ്ങ് വീൽ ചെയർ, ക്രോംപ്ലെറ്റഡ് വീൽ ചെയർ, ഫോൾഡിങ്ങ് വാക്കർ, ശ്രവണ സഹായികൾ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം...

Read More >>
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Jan 8, 2025 12:45 PM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
 #KrishnapadmamSchoolofDance | നൃത്ത ചുവടുകളോടെ; കൃഷ്ണപത്മം സ്‌കൂൾ ഓഫ് ഡാൻസ് മൂന്നാം വാർഷികാഘോഷം അരങ്ങേറ്റവും നടത്തി

Jan 8, 2025 12:41 PM

#KrishnapadmamSchoolofDance | നൃത്ത ചുവടുകളോടെ; കൃഷ്ണപത്മം സ്‌കൂൾ ഓഫ് ഡാൻസ് മൂന്നാം വാർഷികാഘോഷം അരങ്ങേറ്റവും നടത്തി

നൃത്താധ്യാപിക ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ 56 കുട്ടികൾ അരങ്ങേറ്റത്തിൽ...

Read More >>
#death |  ഉറക്കത്തിനിടയിൽ അപസ്മാരം; കടമേരി സ്വദേശി മരിച്ചു

Jan 8, 2025 11:10 AM

#death | ഉറക്കത്തിനിടയിൽ അപസ്മാരം; കടമേരി സ്വദേശി മരിച്ചു

കടമേരി സ്വദേശി മുഹമ്മദ് സാബിത്ത്(22) ആണ്...

Read More >>
Top Stories










News Roundup