വടകര: (vatakara.truevisionnews.com) കടമേരിയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു. കടമേരി സ്വദേശി മുഹമ്മദ് സാബിത്ത്(22) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 12.30 ഓടെയാണ് കിടപ്പുമുറിയിൽ ശാരീരിക അവശതകളുമായി യുവാവിനെ കണ്ടത്.
ഉറക്കത്തിനിടെ അപസ്മാരമുണ്ടായതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ സംശയിക്കുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
എക്സ്പാൻ ഷെ ഓഫീസിൽ അക്കൗണ്ട് ആയി ജോലി ചെയ്യുന്ന മുഹമ്മദ് സാബിത്ത് വിലാതപുരം ശാഖ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി കൂടിയാണ്.
കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടന്ന ശേഷം ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു.
മാതാവ് :റസീന ചിറപ്പുറത്ത് (മുതുവടത്തൂർ). സഹോദരങ്ങൾ: സൽമാനുൽ ഫാരിസ് (കുവൈത്ത്) ആയിഷ പർവീൻ (പ്ലസ് റ്റു വിദ്യാർഥിനി സൈത്തൂൻ മലപ്പുറം) ഫാത്തിമ സാലിഹ്.
#young #man #found #dead #house #Vadakara #Kadameri #cause #death #clear