ആയഞ്ചേരി:{vatakara.truevisionnews.com} കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആയഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ട്രെയ്ഡ് ഫെസ്റ്റ് വ്യാപരോത്സവം 2025 ന്റെ ഭാഗമായി 'നമ്മുടെ ആയഞ്ചേരി' വികസന സെമിനാര്‍ സംഘടിപ്പിച്ചു. ആയഞ്ചേരി ടൗണിന്റെ സമഗ്ര വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്ത സെമിനാറില്‍ വിവിധ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
ആഞ്ചേരിയുടെ വികസനത്തിനായി സെമിനാറില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങളും ചര്‍ച്ചകളും ക്രോഡീകരിച്ച് തയ്യാറാക്കുന്ന വികസന രേഖ ഈ മാസം 30ന് നടക്കുന്ന വ്യാപാരി കുടുംബ സംഗമത്തില്‍ വെച്ച് വടകര എംപി ഷാഫി പറമ്പിലിന് കൈമാറും.
ടൗണ്‍ നവീകരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറില്‍ ഗൗരവകരമായ ചര്‍ച്ചകള്‍ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മന്‍സൂര്‍ ഇടവലത്ത് അധ്യക്ഷത വഹിച്ചു. ഡോ ജമാല്‍ മുഹമ്മദ് മോഡറേറ്ററായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കണ്ണോത്ത് ദാമോദരന്‍, കുനിമ്മല്‍ സന്തോഷ് എന്നിവരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.വി ജയരാജ്, പി.കെ ദേവാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ചന്ദ്രന്‍ ചൈത്രം സ്വാഗതവും ബൈജു ചെട്ടിയാങ്കണ്ടി നന്ദിയും പറഞ്ഞു.
Development seminar organized in Ayanjary



































