വടകര :{vatakara.truevisionnews.com}കർണാടകയിൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ പ്രതിഷേധം നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച പരിപാടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ സകാഫി ഉദ്‌ഘാടനംചെയ്തു.
നിയോജക മണ്ഡലം സെക്രട്ടറി ബഷീർ കെ കെ,വടകര മുനിസിപ്പൽ പ്രസിഡന്റ് സമദ് മാകൂൽ എന്നിവർ സംസാരിച്ചു.
നവാസ് വരിക്കോളി, ഉനൈസ് ഒഞ്ചിയം,റാഷിദ് കെ പി,ശാക്കിർ ഓർക്കാട്ടേ രി, ശഹീം മീത്തലങ്ങാടി, എന്നിവർ നേതൃത്വം നൽകി.
SDPI protested in Vadakara against Karnataka bulldozer raj








































