വടകര:[vatakara.truevisionnews.com] വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കിയ കലാരൂപമാണ് നാടകം എന്ന് പ്രമുഖ നാടക പ്രവർത്തകനും മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ ബാബു പറശ്ശേരി പറഞ്ഞു.
നാടകം നശിച്ചു പോകാതിരിക്കാൻ നാടകത്തെ കുറിച്ചുള്ള പഠന കേന്ദ്രങ്ങൾ ആരംഭിക്കണം എന്നും ബാബു പറശ്ശേരി പറഞ്ഞു.
വടകരയിൽ അടുത്ത ബെല്ലോടുകൂടി എന്ന പുസ്തകത്തിന്റെ പ്രകാശന കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഗുണേഷ് കുറ്റിയിൽ അധ്യക്ഷത വഹിച്ചു. കവി വീരാൻകുട്ടി പുസ്തകം സ്വീകരിച്ചു. ഹരീന്ദ്രൻ മണിക്കോത്ത് പുസ്തകം പരിചയപ്പെടുത്തി. സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ, ഡോ. എം.മുരളീധരൻ, പ്രേമൻ മേലടി, റസാക്ക് കല്ലേരി, കുയിമ്പിൽ കുഞ്ഞബ്ദുള്ള ഹാജി, പ്രേംകുമാർ വടകര, ലതിക ശ്രീനിവാസ് എന്നിവർ സംസാരിച്ചു.
Babu Parassery, Drama, Vadakara, Book Release Ceremony

































