വടകര:[vatakara.truevisionnews.com] വടകര മുനിസിപ്പൽ വൈസ് ചെയർപേഴ്‌സണായി സിപിഎമ്മിലെ കെ.എം.ഷൈനി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ കെ.എം.ഷൈനിക്ക് 28 വോട്ടും കോൺഗ്രസിലെ സി.കെ. ശ്രീജിനക്ക് 17 വോട്ടും ബിജെപിയിലെ പി.കെ.സിന്ധുവിന് മൂന്നു വോട്ടുമാണ് ലഭിച്ചത്.
പിന്നീട് ചെയർമാൻ പി.കെ.ശശി കെ.എം.ഷൈനിക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഇരുപത്തിയാറാം വാർഡായ കരിമ്പനയെയാണ് കെ.എം.ഷൈനി പ്രതിനിധീകരിക്കുന്നത്. 395 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. തുടർച്ചയായി രണ്ടാം വിജയമാണ് ഷൈനിയുടേത്. ചെയർമാൻ സ്ഥാനം അഞ്ചു വർഷവും സിപിഎമ്മിനാണെങ്കിൽ വൈസ് ചെയർപേഴ്‌സൺ സ്ഥാനം ഘടകകക്ഷികളുമായി പങ്കിടും.
K.M. Shiney elected as Vadakara Municipal Vice Chairperson









































