വടകര:[vatakara.truevisionnews.com] ചോമ്പാല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവെ മരിച്ച സിവിൽ പൊലീസ് ഓഫീസർ പി സന്തോഷിന്റെ കുടുംബത്തിന് ധനസഹായം കൈമാറി.
കോഴിക്കോട് റൂറൽ പൊലീസ് അസോസിയേഷനും പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും അംഗ ങ്ങളിൽനിന്ന് സ്വരൂപിച്ച 16,43,000 രൂപയാണ് സ്പീക്കർ എ എൻ ഷംസീർ കൈമാറിയത്.
കെപിഒഎ ജില്ലാ സെക്രട്ടറി വി പി ശിവദാസൻ അധ്യക്ഷനായി. വടകര ഡിവൈ എസ് പി കെ സനിൽകുമാർ, കെപിഎ സംസ്ഥാന പ്രസിഡന്റ് ജി പി അഭിജിത്ത്, ചോമ്പാല എസ്.എച്ച്ഒ എസ് ആർ സേതു നാഥ്, വളയം എസ്എച്ച്ഒ അനിൽ കുമാർ, മുഹമ്മദ് പുതു ശ്ശേരി, പഞ്ചായത്ത് അംഗം വി മ നി, പി ടി സജിത്ത്, പി വൈജ എന്നിവർ സംസാരിച്ചു.
Financial assistance handed over to the family of deceased Civil Police Officer P. Santhosh









































