മണിയൂർ:[vatakara.truevisionnews.com]ഗവ: വൊക്കേഷണൽ ഹയർ സെകണ്ടറി സ്കൂൾ മടപ്പള്ളി വിഎച്ച്എസ് വിഭാഗം എൻഎസ്എസ് വളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് മണിയൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.
'ഒറ്റമരത്തണലിൽ' എന്ന പേരിൽ ആരംഭിച്ച ക്യാമ്പ് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മധു സൂദനൻ മേക്കോത്ത് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസർ ആർ രാഹുൽ വിശദീകരണം നടത്തി. സി വി നഫീസ (വാർഡ് മെമ്പർ മണിയൂർ പഞ്ചായത്ത് )അധ്യക്ഷത വഹിച്ച ചടങ്ങിൽ എം പി അനീഷ് കുമാർ (വാർഡഗം ),ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി, രാജേഷ് കെ പി, അനീഷ് കെ പി, സി എച് ശ്രീനിവാസൻ, രാജേന്ദ്രൻ കെ പി, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സിജു സി. സ്വാഗതവും വളണിയർ മീനാക്ഷി നന്ദി യും പറഞ്ഞു.
NSS camp started at Maniyoor Government Higher Secondary School



































