ആയഞ്ചേരി:[vatakara.truevisionnews.com] കടമേരി എം.യു.പി സ്കൂളിൽ സപ്തദിന എൻ.എസ്.എസ് ക്യാംപിന് തുടക്കമായി. വടകര എം. യു. എം. വി. എച്ച്. എസ്. സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരാണ് ക്യാംപിൽ പങ്കെടുക്കുന്നത്.
'ഗ്രാമഫോൺ' എന്ന പേരിലുള്ള ക്യാംപിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ പി.സി. ഷീബ നിർവഹിച്ചു. എം. യു. എം. പ്രിൻസിപ്പൽ സി.കെ. അബ്ദുൽ വഹാബ് അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഷംസീർ ക്യാംപ് വിശദീകരണം നടത്തി.
ചടങ്ങിൽ ബ്ലോക്ക് മെംബർ സരള കൊള്ളിക്കാവിൽ, വാർഡ് മെംബർ സി.കെ. ജമീല, പ്രധാന അധ്യാപകൻ ടി. കെ. നസീർ , പി.ടി.എ. പ്രസിഡൻ്റ് ഇ. പി. മൊയ്തു, പി. മുഹമ്മദ് ഷാർഷാദ്, സി. എച്ച്. അഷ്റഫ്, തറമൽ കുഞ്ഞമ്മദ്, ടി.കെ. ഹാരിസ്, ഷമീന കടമേരി, വളണ്ടിയർ സെക്രട്ടറി നഹില നസ്രീൻ എന്നിവർ സംസാരിച്ചു. തുടർന്ന് ബാൻഡ് താളമേളങ്ങളുടെ അകമ്പടിയോടെ വിളംബര റാലി നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പി.സി. ഷീബ പതാക ഉയർത്തി
ഫോട്ടോ: കടമേരി എം.യു. പി. സ്കൂളിൽ നടക്കുന്ന സപ്തദിന എൻ.എസ്.എസ് ക്യാംപിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ പി.സി. ഷീബ നിർവഹിക്കുന്നു
NSS camp begins at Kadameri MUP School


































_(8).jpeg)






