വില്യാപ്പള്ളി:[vatakara.truevisionnews.com] കുറ്റ്യാടി, നാദാപുരം വടകര നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന വടകര-വില്ല്യാപ്പളളി-ചേലക്കാട് റോഡ് പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു.
ദേശീയ പാതയെയും സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്നതും വടകര നഗരസഭയിലൂടെയും വില്യാപ്പളളി,ആയഞ്ചേരി, പുറമേരി, നാദാപുരം ഗ്രാമപഞ്ചായത്തുകളിലൂടെയും കടന്നു പോകുന്നതുമായ റോഡ് 12 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്.
ഭൂരിഭാഗം ഭൂവുടമകളില്‍ നിന്നും സമ്മതപത്രം ലഭിച്ച കുറ്റ്യാടി, നാദപുരം നിയോജക മണ്ഡലങ്ങളിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. 61.71 കോടി രൂപയുടെ പ്രവൃത്തിയാണ് ഈ നിയോജക മണ്ഡലങ്ങളില്‍ നടക്കുന്നത്. ആറ് സ്ലാബ്കള്‍വെര്‍ട്ടുകളുടെയും രണ്ട് ബോക്‌സ് കള്‍വെര്‍ട്ടുകളുടെയും ഡ്രൈനേജിന്റെയും നിര്‍മാണം പുരോഗമിക്കുന്നുണ്ട്.
Villiyapally-Chelakkad road renovation work is progressing.








































