പയ്യോളി:{vatakara.truevisionnews.com} സർഗാലയ ഇൻറർനാഷണൽ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി തിങ്കളാഴ്ചകളിൽ സർഗാലയിൽ സാധാരണ ഉള്ള അവധി ബാധകമല്ലെന്ന് സംഘാടകർ അറിയിച്ചു.
മേളയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും, തിങ്കളാഴ്ച പ്രവർത്തി ദിനമാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഫെസ്റ്റിവലിൻറെ എല്ലാ പ്രദർശനങ്ങളും സ്റ്റോളുകളും പരിപാടികളും ഇന്ന് സാധാരണ പോലെ പ്രവർത്തിക്കും. ഇന്ന് കലാപരിപാടികളുടെ ഭാഗമായി വൈകിട്ട് ഏഴ് മണിക്ക് ശേഷം നാടൻ പാട്ടുകൂട്ടം പയ്യോളി അവതരിപ്പിക്കുന്ന "പാട്ടരങ്ങ്", ജി.വി.എച്ച്. എസ്. എസ് മടപ്പള്ളിയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന "പളിയ നൃത്തം" എന്നിവ ഉണ്ടായിരിക്കുന്നതായിരിക്കും. പ്രവേശനം രാവിലെ 10 മണി മുതൽ 8 മണി വരെയായിരിക്കും.
No holiday on Monday, Sargalaya International Arts & Crafts Festival









































