വടകര:(https://vatakara.truevisionnews.com/) ദേശീയപാത ബൈപ്പാസിൽ ഉണ്ടായ വാഹനാപകടത്തിൽ കല്ലാച്ചിയിലെ ഫ്ലോർമിൽ ഉടമയ്ക്ക് ദാരണാന്ത്യം. കല്ലാച്ചി-കുമ്മംകോട് റോഡിൽ പ്രവർത്തിക്കുന്ന വത്സല ഫ്ലോർ മിൽ ഉടമ പി.കെ രാജൻ (65) ആണ് മരിച്ചത്.
ഞയറാഴ്ച്ച വൈകിട്ട് വടകര ബൈപ്പാസിൽ വെച്ച് ഒരു ട്രെയിലർ ലോറിയും രാജന്റെ സ്കൂട്ടിയും തമ്മിൽ ഇടിക്കുകയായിരുന്നു. രാജൻ തൽക്ഷണം മരിച്ചു. രാജന്റെ മൃതദേഹം ഇപ്പോൾ വടകര ഗവൺമെന്റ് ജില്ല ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.
കല്ലാച്ചിയിൽ വത്സലാ ഫ്ലോർമിൽ നടത്തി വരികയായിരുന്ന പരേതരായ കെ.പി. കണ്ണൻ നായരുടേയും, പി.സി. അമ്മാളു അമ്മയുടേയും മകനാണ്. പാലക്കുളത്തെ കായലാട്ട് വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ: പ്രമീള ( മോളി) മക്കൾ :അഭിരാമി രാജൻ, അഭിദ രാജൻ, മരുമകൻ: മിഥുൻ (മാലദ്വീപ് )സഹോദരങ്ങൾ: പരേതനായ മോഹൻ, വത്സല, ഗീത (റിട്ട. ഹെഡ്മിസ്ട്രസ് ഭൂമിവാതുക്കൽ എം എൽപി സ്ക്കൂൾ ) ദിനേശൻ പി.കെ ( റിട്ട. ഹെഡ്മാസ്റ്റർ GLPSബൈരായിക്കുളം)
accident in Vadakara; Flour mill owner in Kallachi dies































