വടകര:{vatakara.truevisionnews.com} ലോകമെങ്ങും മികച്ച കാവ്യമായി കരുതപ്പെടുന്നത് നാടകത്തെയാണ് പ്രശസ്തകവി വീരാൻകുട്ടി. പ്രസാധകസ്ഥാപനമായ വാണി പ്രകാശൻ പ്രസിദ്ധീകരിച്ച തയ്യുള്ളതിൽ രാജന്റെ 'നിർവാണം' എന്ന നാടകത്തിന്റെ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടകം പോലെ സമ്പൂർണമായ വേറൊരു കലാരൂപമില്ല. കവിതപോലെ കാലദേശങ്ങളെ അതിജീവിക്കുന്നു മഹത്തായ നാടകങ്ങളും എന്നും അദ്ദേഹം പറഞ്ഞു. ഡോ. എ.കെ. രാജൻ പുസ്തകം ഏറ്റുവാങ്ങി.
ടി.കെ.വിജയരാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ.പ്രഭാവതി നിർവാണത്തിന്റെ തമിഴ് പരിഭാഷ പരിചയപ്പെടുത്തി.
കെ.പി.സുനിൽ കുമാർ, പുറന്തോടത്ത് സുകുമാരൻ, സോമൻ മുതുവന, എടയത്ത് ശ്രീധരൻ, കെ.വിജയൻ പണിക്കർ, ബാബു കണ്ണോത്ത്, ഗീത ചോറോട്, രാംദാസ് വടകര, ഇ.ടി.കെ രാഘവൻ, അടിയേരി രവീന്ദ്രൻ, തയ്യുള്ളതിൽ രാജൻ, പി.സോമശേഖരൻ എന്നിവർ സംസാരിച്ചു.
Famous poet Veerankutty, publishing house Vani Prakashan, Thayyullathil Rajan's 'Nirvanam', play









































