വടകര:{vatakara.truevisionnews.com} ഫെഡറൽ ബാങ്ക് ഐപിഎം നാഷണൽ യൂണിവേഴ്‌സിറ്റി ചലഞ്ചർ കപ്പ് വോളിബോൾ ടൂർണമെന്റ് ഇന്ന് സമാപിക്കും. വൈകിട്ട് അഞ്ചിന് പത്മശ്രീ പി ടി ഉഷ എംപി സമാ പന പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഖേലോ ഇന്ത്യ ഫലക അനാഛാദനവും എംപി നിർവഹിക്കും. പത്മശ്രീ മീനാക്ഷി ഗുരുക്കൾ മുഖ്യാതിഥിയാവും.
ചൊവ്വ പകൽ മൂന്നിന് വോളി കൂട്ടായ്മ സംഗമവും വെറ്ററൻസ് സൗഹൃദ മത്സരവും നടക്കും. വൈകിട്ട് ആറരക്ക് വനിതാ പ്രദർശന മത്സരവും നടക്കും. രാത്രി എട്ടരക്ക് പുരുഷ ഫൈനൽ മത്സരം ആരംഭി ക്കും. ചലഞ്ചർ കപ്പ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ഞായർ നഗരസഭ ചെയർപേഴ്‌സൺ പി കെ ശശി നിർവഹിച്ചു.
കൗൺസിലർ വി കെ മുഹമ്മദലി അധ്യക്ഷനായി. ജില്ലാ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് റോയ് ജോൺ സു വനീർ പ്രകാശിപ്പിച്ചു. പി കെ ശശി ഏറ്റുവാങ്ങി. എം സി സു രേഷിനെ ചടങ്ങിൽ ആദരിച്ചു. കെ കെ മുസ്തഫ, കെ കെ ശ്രീ ധരൻ, പി എം രവീന്ദ്രൻ, സലോമി രാമു, പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിചു.
Challenger Cup Volleyball Tournament concludes today in Vadakara










































