വടകര: (vatakara.truevisionnews.com) പ്രമുഖ സ്വാതന്ത്യസമര സേനാനിയും സി പി ഐ നേതാവുമായിരുന്ന പി ആർ നമ്പ്യാരുടെ സ്മരണക്കായി രൂപീകരിച്ച പി ആർ നമ്പ്യാർ ട്രസ്റ്റിന്റെ 2024 ലെ അവാർഡ് സമർപ്പണവും അനുസ്മരണ സമ്മേളനവും കരുവണ്ണൂരിൽ ഈ മാസം ഒൻപതിന് നാലിന് നടക്കും.
റവന്യൂ മന്ത്രി കെ രാജൻ അവാർഡ് സമർപ്പണവും ഉദ്ഘാടനവും നിർവഹിക്കും.
ട്രസ്റ്റ് ചെയർമാൻ പ്രഫ: കെ പാപ്പൂട്ടി അധ്യക്ഷത വഹിക്കും-പ്രമുഖ സാസ്കാരിക പ്രവർത്തകനും കവിയും പ്രഭാഷകനുമായ എം എം സജീന്ദ്രനാണ് അവാർഡ്.
സത്യൻ മൊകേരി, ടി വി ബാലൻ, ഇ കെ വിജയൻ എം എൽ എ , അഡ്വ: പി വസന്തം, പ്രഫ: ടി പി കുഞ്ഞിക്കണ്ണൻ, കെ കെ ബാലൻ , അഡ്വ: പി ഗവാസ് അഡ്വ : പി പ്രശാന്ത് രാജൻ, -സോമൻ മുതുവന, ടി കെ രാജൻ മാസ്റ്റർ, പി സുരേഷ് ബാബു ടി എം ശശി രാജൻ രോഷ്മ, പി ആദർശ് എന്നിവർ പരിപാടികളിൽ പങ്കെടുക്കും.
#memory #PRNambiar #Trust #2024 #award #presentation #commemoration #9th #month