#Sargalayainternationalartsandcraftsfestival2024-25 | 'കേരളീയം': സർഗാലയ വേദിയിൽ നിഴലുകൾ കൊണ്ട് കഥ പറഞ്ഞ് പത്മശ്രീ രാമചന്ദ്രൻ പുലവർ

#Sargalayainternationalartsandcraftsfestival2024-25 | 'കേരളീയം':  സർഗാലയ വേദിയിൽ നിഴലുകൾ കൊണ്ട് കഥ പറഞ്ഞ് പത്മശ്രീ രാമചന്ദ്രൻ പുലവർ
Jan 5, 2025 10:58 AM | By akhilap

വടകര: (vatakara.truevisionnews.com) സർഗാലയ വേദിയിൽ നിഴലുകൾ കൊണ്ട് കഥ പറഞ്ഞ് പത്മശ്രീ രാമചന്ദ്രൻ പുലവർ.

തോൽപ്പാവക്കുത്തിലെ ഇതിഹാസമായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ SIACF2024 പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് പരിപാടി അരങ്ങേറിയത്.

ക്ഷേത്രത്തിന്റെ മതിൽക്കെട്ടിൽ പുരാണങ്ങളും കഥകളും കൊണ്ട് മാത്രം ഒതുങ്ങിയ ഈ കലാരൂപത്തെ, പുറത്ത് പൊതുസമൂഹത്തിനു മുന്നിൽ ആനുകാലിക വിഷയങ്ങളോടു കൂടി കൊണ്ടുവരികയും കൂടുതൽ പ്രചരിപ്പിക്കുകയും ചെയ്ത ഇദ്ദേഹത്തിന്റെ ഇടപെടലുകളാണ് പത്മശ്രീ അവാർഡ് നേടിക്കൊടുക്കാൻ കാരണമായത്.

കേരളത്തിന്റെ സാംസ്ക്കാരിക പൈതൃക ചരിത്ര പാഠങ്ങൾ നിഴൽ പാവകളുടെ സഹായത്തോടെ 'കേരളീയം'എന്ന കഥയായിട്ടാണ് രാമചന്ദ്രനും സംഘവും വേദിയിൽ അവതരിപ്പിച്ചത്.

കൂടാതെ, സ്ത്രീസാന്നിധ്യം നിഷിദ്ധമായ തോൽപ്പാവക്കൂത്തിലേക്കു ആദ്യമായി വനിതകളെ ഉൾപ്പെടുത്തി ഒരു തോൽപ്പാവക്കൂത്ത് സംഘം രൂപീകരിക്കാനും ഇദ്ദേഹം മുൻകൈ എടുത്തു.

രാമരാവണ യുദ്ധവും പുരാണവും മാത്രം പറഞ്ഞിരുന്ന പാവക്കുത്തിലൂടെ രാമചന്ദ്രൻ പുലവർ ഇന്ന് പറയുന്നത് സാമൂഹിക വിഷയങ്ങളാണ്.

മഹാബലിയുടെയും, യേശുവിന്റെയും കഥകൾ, ഗാന്ധിജിയുടെ ജീവിതകഥ, ഷേക്സ്പിയറിന്റെ നാടകങ്ങൾ, മാലിന്യനിർമ്മാർജ്ജനം, സ്ത്രീശക്തികരണം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ എന്നിവയെല്ലാം രാമചന്ദ്രൻ പുലവർ നിഴലിലൂടെ വെളിച്ചത്തിലേയ്ക്കു കൊണ്ടുവരുന്നു.

#Kerala #Padma #Shri #RamachandranPulavar #tells #story #shadows #Sargalaya #venue

Next TV

Related Stories
#SpecialWardSabha | പദ്ധതി രൂപീകരണം; ഭിന്നശേഷി സ്പെഷ്യൽ വാർഡ് സഭ നഗരസഭ ടൗൺഹാളിൽ ചേർന്നു

Jan 6, 2025 10:23 PM

#SpecialWardSabha | പദ്ധതി രൂപീകരണം; ഭിന്നശേഷി സ്പെഷ്യൽ വാർഡ് സഭ നഗരസഭ ടൗൺഹാളിൽ ചേർന്നു

2025-26 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ അനുബന്ധമായി ഭിന്നശേഷി സ്പെഷ്യൽ വാർഡ് സഭ നഗരസഭ ടൗൺഹാളിൽ...

Read More >>
#Kpgirija | സമത ഓർക്കാട്ടേരിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കെ പി ഗിരിജ

Jan 6, 2025 09:44 PM

#Kpgirija | സമത ഓർക്കാട്ടേരിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കെ പി ഗിരിജ

ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഗ്രാൻഡ് മാസ്റ്റർ വിജയിയായ പ്രിയങ്ക ലാലുവിനെ ചടങ്ങിൽ...

Read More >>
#Cpim | ലഹരിക്കെതിരെ കൈകോർത്തു; മണിയൂരിൽ വനിതകളുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി  ജ്വാല സംഘടിപ്പിച്ചു

Jan 6, 2025 05:16 PM

#Cpim | ലഹരിക്കെതിരെ കൈകോർത്തു; മണിയൂരിൽ വനിതകളുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി ജ്വാല സംഘടിപ്പിച്ചു

തീപന്തങ്ങളുയർത്തിയും,പ്രതിജ്ഞ ചൊല്ലിയും നടത്തിയ പരപാടിയിൽ നിരവധി പേർ...

Read More >>
#RajaramTheppalli | അവാർഡ് സമർപ്പണം; കെ.പി.സുരേന്ദ്രൻ പുരസ്‌കാരം രാജാറാം തെപ്പള്ളിക്ക് സമർപ്പിച്ചു

Jan 6, 2025 04:42 PM

#RajaramTheppalli | അവാർഡ് സമർപ്പണം; കെ.പി.സുരേന്ദ്രൻ പുരസ്‌കാരം രാജാറാം തെപ്പള്ളിക്ക് സമർപ്പിച്ചു

രാജാറാം തൈപ്പള്ളി എഴുതിയ 'മണ്ടോടിക്കണ്ണൻ സമരജീവിതം ' എന്ന ജീവചരിത്രഗ്രന്ഥമാണ് പുരസ്‌കാരത്തിന്...

Read More >>
#Train | ട്രെയിനിൽ നിന്ന് വീണു; വടകര സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു

Jan 6, 2025 02:30 PM

#Train | ട്രെയിനിൽ നിന്ന് വീണു; വടകര സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു

അഴിയൂർ ചോമ്പാല ടെലി ഫോൺ എക്സ്ചേഞ്ചിനു സമീപം കിഴക്കെ പുതിയ പറമ്പത്ത് വിനായക് ദത്ത് (25) ആണ് പരുക്കുകളോടെ...

Read More >>
Top Stories