വടകര: (vatakara.truevisionnews.com) ഓർക്കാട്ടേരി കന്നുകാലി ചന്തയും വിപണന മേളയ്ക്കും ഇന്ന് തുടക്കമാവും.


ഓർക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഏറാമല പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ചന്ത നടക്കുന്നത്.
350 ൽ പ്പരം കച്ചവട സ്റ്റാളുകളും, മറ്റു വിനോദ പ്രദർശന പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി പി മിനിക, വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1989 മുതൽ നടത്തി വരുന്ന ചന്തയുടെ വരുമാനം ഉപയോഗിച്ച് ടാക്സി സ്റ്റാൻഡ്, പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫീസ്, കൃഷിഭവൻ, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി,ബഡ്‌സ് സ്‌കൂൾ, മാലിന്യ സംസ്‌കരണ പ്ലാൻ്റ് എന്നീ സ്ഥാപനങ്ങൾക്ക് സ്ഥലം നൽകുന്നതിനും, ചന്ത നടത്തിപ്പിനും മറ്റു പൊതു ആവശ്യങ്ങൾക്കുമായി ഏകദേശം രണ്ടര ഏക്കർ സ്ഥലം വിലക്ക് വാങ്ങാൻ കഴിഞ്ഞതായും ഇവർ പറഞ്ഞു.
പഞ്ചായത്തിന്റെ വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ 36 വർഷമായി നടത്തുന്ന ചന്തയുടെ നടത്തിപ്പിന് ഭരണ സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക യുവജന സന്നദ്ധ സംഘടനാ പ്രതിനിധികളും ക്ഷേത്ര സമിതി അംഗങ്ങളും, വ്യാപാരി വ്യവസായി പ്രതിനിധികളും കൈകോർക്കുന്നുണ്ട്.
ഫെബ്രവരി അഞ്ചിന് ചന്ത സമാപിക്കും.
#festive #nights #Orchatyeri #market #begins #today