ആവേശം തീർക്കാൻ, ഓർക്കാട്ടേരിയിൽ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി ടൂർണ്ണമെന്റ് 21 മുതൽ 27 വരെ

ആവേശം തീർക്കാൻ,  ഓർക്കാട്ടേരിയിൽ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ്  സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി ടൂർണ്ണമെന്റ് 21 മുതൽ 27 വരെ
Apr 19, 2025 10:50 PM | By Athira V

ഓർക്കാട്ടേരി: (vatakaranews.in) ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓർക്കാട്ടേരി ചന്ത മൈതാനിയിൽ 2025 ഏപ്രിൽ 21 മുതൽ 27 വരെ അഖിലേന്ത്യ പുരുഷ- വനിത വോളിബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു.

2023ല്‍ നടന്ന അഖിലകേരള വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ തുടർച്ചയെന്നോണമാണ് ഈ വോളിബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നത്. എല്ലാ വിഭാഗമാളുകളുടെയും ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടനത്താലും ഓർക്കാട്ടേരി വോളി മേള ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഓർക്കാട്ടേരിയിൽ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന ആരോഗ്യ കേന്ദ്രത്തിന്റെ ധനശേഖരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നാലു പഞ്ചായത്ത് കളിലെ ഡയാലിസിസ് രോഗികൾക്ക് സാന്ത്വനമേകുന്ന ഡയാലിസിസ് കേന്ദ്രം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ലക്ഷ്യമിടുന്നത്. കൂടാതെ പുതു തലമുറയിൽ വോളിബോളിന്റെ വികാസത്തിനും വളർച്ചക്കും ട്രസ്റ്റ് വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

ചന്ത മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ കസ്തൂരി കാട്ടിൽ കുഞ്ഞമ്മദ് ഹാജി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടനം ഏപ്രിൽ 21ന് വൈകുന്നേരം 7 മണിക്ക് സംസ്ഥാന കായിക മന്ത്രി വി അബ്ദു റഹ്മാൻ നിർവഹിക്കും. ഏഴു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ ദേശീയ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന കളിക്കാർ ഉൾപ്പെടെ 6 പുരുഷ ടീമുകളും ആറു വനിതാ ടീമുകളും മാറ്റുരക്കുന്നു. ലീഗ് അടിസ്ഥാനത്തിലാണ് മത്സരം.

ഇൻകം ടാക്സ് ചെന്നൈയും അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരിയുടെ വനിതാ ടീമുകൾ തമ്മിൽ നടക്കുന്ന മത്സരത്തോടുകൂടി ടൂർണമെന്റിന് ആരംഭം കുറിക്കും. തുടർന്ന് പുരുഷ ടീമുകളുടെ മത്സരവും നടക്കും. പുരുഷ വിഭാഗത്തിൽ ഇന്ത്യൻ റെയിൽവേ, ഇന്ത്യൻ നേവി,കേരള പോലീസ്, ബിപി സിഎൽ, ഇന്ത്യൻ എയർഫോഴ്സ്, കെ എസ് ഇ ബി, ഇന്ത്യൻ കസ്റ്റംസ്, എന്നീ ടീമുകളും വനിതാ വിഭാഗത്തിൽ കെഎസ് ബി, കേരള പോലീസ്, മഹാരാഷ്ട്രാ ബേങ്ക് എന്നീ ടീമുകളും മാറ്റുരക്കും.

ടൂർണമെന്റിന്റെ മുന്നോടിയായി ശനിയാഴ്ച രാവിലെ 7ന് മിനി മാരത്തോൺ സംഘടിപ്പിച്ചു. നാദാപുരം റോഡിൽ നിന്ന് ആരംഭിച്ച് ഓർക്കാട്ടേരി ചന്ത മൈതാനിയിൽ അവസാനിച്ച മിനി മാരത്തോൺ ഇന്ത്യൻ നേവി മുൻതാരവും ഐപിഎം വോളി ചീഫ് കോച്ചുമായ വി എം ഷീജിത് ഫ്ലാഗ് ഓഫ് ചെയ്തു. ടി പി ബിനീഷ് അധ്യക്ഷനായി. കെ എം സത്യൻ,പി രാജൻ,ഇ പി രാജേഷ് എന്നിവർ സംസാരിച്ചു.

തുടർന്നു വോളി ബോൾ എക്സിബിഷൻ ചന്ത മൈതാനിയിൽ ചരിത്രകാരൻ പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ടി പി ബിനീഷ് അധ്യക്ഷനായി. ഞ്ഞേറലാട്ട് രവീന്ദ്രൻ, ശിവദാസ് കുനിയിൽ തുടങ്ങിയവർ സംസാരിച്ചു. സജീവൻ ചോറോട് സ്വാഗതം പറഞ്ഞു.

മാരത്തോൺ വിജയികൾക്ക് ക്യാഷ് അവാർഡ് എടച്ചേരി സിഐ ടി കെ ഷീജു വിതരണം ചെയ്തു. ഒന്നാം സ്ഥാനത്തിന് 5000 രൂപ, രണ്ടാം സ്ഥാനത്തിന് 3000 രൂപ,മൂന്നാം സ്ഥാനത്തിന് 2000 രൂപ എന്നിങ്ങനെയാണ് സമ്മാനം. 

ടൂർണമെന്റിന്റെ ഭാഗമായി ഇന്ത്യൻ വോളിയുടെ ചരിത്രമുഹൂർത്തങ്ങളും കടത്തനാടൻ വോളിയുടെ നാൾ വഴികളും അനാവരണം ചെയ്യുന്ന വോളി എക്സിബിഷൻ ടൂർണമെന്റിന്റെ പ്രത്യേക ആകർഷണമാണ്. ആദ്യമായാണ് ഇത്തരത്തിൽ വോളി ചരിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്. സീസൺ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. സീസൺ ടിക്കറ്റ് വില 700 രൂപയും ഡെയിലി ടിക്കറ്റ് വില 150 രൂപയുമാണ്.സീസൺ ചെയർ ടിക്കറ്റ് 1000 രൂപയുമാണ്.

#AllIndiaVolleyball #Tournament #organized #OpparamCharitableTrust #21st #27th

Next TV

Related Stories
ഫാസിസ്റ്  സർക്കാറിനെതിരെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയർന്ന് വരണം - ആനി രാജ

Apr 19, 2025 10:52 PM

ഫാസിസ്റ് സർക്കാറിനെതിരെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയർന്ന് വരണം - ആനി രാജ

ആർ എസ് എസ് കേന്ദ്രമായ നാഗ്പൂരിൽ നിന്നാണ് ദേശീയ സർക്കാറിനെ പൂർണമായി...

Read More >>
വടകര മണിയൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

Apr 19, 2025 08:17 PM

വടകര മണിയൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കൽപ്പടവുകളിൽ പിടിച്ചുനിൽക്കാനായിരുന്നില്ല. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
 ഗാന്ധി പഠന ക്ലാസ്; ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല - കവി വീരാൻകുട്ടി

Apr 19, 2025 07:29 PM

ഗാന്ധി പഠന ക്ലാസ്; ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല - കവി വീരാൻകുട്ടി

ലോകത്ത് ഇത്രയും ചാലകശക്തിയായി നിലകൊണ്ട ഒരു രാഷ്ട്രീയ നേതാവും നാൾ ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും...

Read More >>
വടകര വില്യാപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Apr 19, 2025 04:34 PM

വടകര വില്യാപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്...

Read More >>
ആശ്വാസമേകി, ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് തണ്ണീർ കുടമൊരുക്കി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി

Apr 19, 2025 12:30 PM

ആശ്വാസമേകി, ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് തണ്ണീർ കുടമൊരുക്കി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി

പറവകൾക്കൊരു തണ്ണീർക്കുടം എന്ന പദ്ധതിയുടെ ഉദ്ഘാടനം നെഹ്രു യുവ കേന്ദ്ര ഡപ്യൂട്ടി ഡയരക്‌ടർ സി സനൂപ് നിർവ്വഹിച്ചു...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Apr 19, 2025 11:59 AM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories