വടകര : (vatakaranews.in) വില്യാപ്പള്ളി മയ്യന്നൂരിനടുത്ത് എം ഡി എം എയുമായി യുവാവ് പിടിയിൽ. നടുക്കുതാഴെ വെളിയങ്ങോട്ട് താഴെ കുനിയിൽ മുഹമ്മദ് ആണ് പിടിയിലാണ് . ഇയാളിൽ നിന്ന് 0. 6 ഗ്രാം എം ഡി എം എയാണ് ഡാൻസാഫ് സ്കോഡും പോലീസും ചേർന്ന് പിടികൂടിയത് .


രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് . വിദേശത്ത് ആയിരുന്ന മുഹമ്മദ് ആറുമാസം മുൻപാണ് നാട്ടിലെത്തിയത് . വടകര പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി .
#Youtharrested #MDMA #Vadakara #Vilyappally