വടകര: (vatakara.truevisionnews.com) വടകര മേഖലയിൽ നിരന്തരം നടന്ന വാഹനാപകടങ്ങളിൽ മിക്കതിലും ബസ്സുകളുടെ അമിതവേഗതയാണ് കാരണം.കഴിഞ്ഞയാഴ്ച ചോറോട് ബസ്സിടിച്ച് ഓട്ടോ ഡ്രൈവർ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.


അഴിയൂരിൽ ഈയടുത്താണ് സ്കൂൾ വിദ്യാർത്ഥി ബസ്സിടിച്ച് മരണപ്പെട്ടത്.മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥികളെ ബസ്സിടിച്ചത് ഈ അടുത്ത കാലത്താണ്.നിരന്തരം അപകടം നടന്നിട്ടും അധികാരികൾ നടപടിയെടുക്കാത്തത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.
ബസ്സുകളുടെ അമിതവേഗത നിയന്ത്രിക്കാൻ വേഗ പൂട്ട് നിലവിൽ ഉണ്ടെങ്കിലും പല ബസ്സുകളിലും ഇത് ഉപയോഗിക്കുന്നില്ല.മാത്രവുമല്ല ബസ് ജീവനക്കാരിൽ ചിലർ ലഹരി ഉപയോഗിച്ചാണ് ജോലി തുടരുന്നത് എന്ന പരാതി വ്യാപകമാണ്.
വേഗപ്പൂട്ട് ഇല്ലാത്തതും ജീവനക്കാരുടെ ലഹരി ഉപയോഗവും അപകടത്തിന് കാരണമാവുമ്പോൾ ഇതിൽ ഇടപെടേണ്ട അധികാരികൾ നിസ്സംഗത വെടിഞ്ഞ് ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല വടകര ആർടിഒ യ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വടകര നിയോജക മണ്ഡലം സെക്രട്ടറി സജീർ വള്ളിക്കാട്, ഓർഗനൈസിംഗ് സെക്രട്ടറി ഫിയാസ് ടി, സഫീർ വൈക്കിലശ്ശേരി, അൻസാർ യാസർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു
#Overspeeding #buses #SDPI #submitted #petition #RTO #seeking #control