തിരുവള്ളൂർ: (vatakara.truevisionnews.com) പഞ്ചായത്തിൽ നിന്നും ഡിജിറ്റൽ സൈൻ യഥാസമയം ചെയ്യാത്തതിനാൽ നേരത്തെ പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന 66 പേരുടെ 2 മാസത്തെ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കൊണ്ട് എൽ ഡി എഫ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.


കഴിഞ്ഞ മാസം കേരളത്തിലെ എല്ലാ ഗുണഭോക്താക്കൾക്കും രണ്ടു മാസത്തെ പെൻഷൻ വിഹിതം 3200 രൂപ വീതം ലഭിച്ചപ്പോൾ തിരുവള്ളൂരിൽ മാത്രം 66 പേർക്ക് പെൻഷൻ ലഭിക്കാത്ത സാഹചര്യം വന്നു.
ഇതേ തുടർന്ന് എൽ ഡി എഫ് ജനപ്രതിനിധികൾ ഉൾപ്പെടെ അന്വേഷിച്ചപ്പോഴാണ് പഞ്ചായത്തിൽ നിന്നും ഡിജിറ്റൽ സൈൻ ചെയ്യാത്തത് കൊണ്ടാണ് ഇവരുടെ പെൻഷൻ മുടങ്ങിയത് എന്നറിയുന്നത്.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ഉൾപ്പെടെയുള്ള പഞ്ചായത്ത് ഭരണ സംവിധാനത്തിന് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാനോ ഇടപെടാനോ സമയമില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 66 പാവങ്ങളുടെ പെൻഷൻ മുടങ്ങാൻ ഇടയായതെന്ന് എൽ ഡി എഫ് സമരത്തിൽ ചൂണ്ടിക്കാട്ടി.
ഗോപീനാരായണൻ സ്വാഗതം പറഞ്ഞു. എം ടി രാജൻ അധ്യക്ഷൻ ആയി. സിപിഐ എം വടകര ഏരിയ കമ്മിറ്റി അംഗം എൻ കെ അഖിലേഷ് ഉദ്ഘാടനം ചെയ്തു. നാരായണൻ മാസ്റ്റർ. കെ,,ടി വി സഫീറ, കെ കെ, ബാലകൃഷ്ണൻ, ടി കെ വേണു എന്നിവർ സംസാരിച്ചു.
മുടങ്ങിക്കിടക്കുന്ന പെൻഷൻ അടിയന്തിരമായി പുനസ്ഥാപിച്ചു കിട്ടാനുള്ള നടപടികൾ ഉണ്ടാകണമെന്ന് സമരത്തിന് ശേഷം പഞ്ചായത്ത് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയിൽ എൽ ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.പെൻഷൻ തിരിച്ചു കിട്ടാനുള്ള നടപടി ഉറപ്പായും ഉണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
#LDF #protested #suspension #pension #66 #people #Tiruvallur