അഴിയൂർ: (vatakara.truevisionnews.com) വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡിലെ തൊഴിലുറപ്പ് പ്രവർത്തകർ. വാർഡ് മെമ്പർ സാലിം പുനത്തിലിൻ്റെ നേതൃത്വത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര സംഘടിപ്പിച്ചത്.


വിമാനയാത്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. യാത്ര സംഘം ലുലുമാൾ, കൊച്ചിൻ മെട്രോ, വാട്ടർമെട്രോ, മറൈൻ ഡ്രൈവ് എന്നിവയും സന്ദർശിച്ചു.
വാർഡ് മെമ്പർ സാലിം പുനത്തിൽ, തൊഴിലുറപ്പ് മേറ്റുമാരായ ശുഭധനേഷ്, സരിത സുരേഷ്, വിപിഷനാലകത്ത്, ആശ വർക്കർ ബേബി പിവി എന്നിവർ നേതൃത്വം നൽകി.
വാർഡിലെ മുതിർന്ന തൊഴിലുറപ്പ് പ്രവർത്തകരായ എഴുപത്തിയഞ്ച് വയസ്സുള്ള മീനാക്ഷിയേടത്തിയും പപ്പിനിയേച്ചിയും മേരിയേച്ചിയും ഉഷേച്ചിയും മൈഥിലിയേച്ചിയും അടക്കം എല്ലാവരും വിമാനയാത്രയും ബോട്ടുയാത്രയും ഏറെ ആസ്വദിച്ചു. 11 വയസ്സുള്ള സ്നേഹയും ആര്യനന്ദയും ആഷ്ലിയും യാത്രയിൽ അനുഗമിച്ചു. മൊത്തം 32 പേരാണ് യാത്രയിൽ പങ്കെടുത്തത്.
#Job #security #workers #Azhiyur #enjoying #flight