വടകര :(https://vatakara.truevisionnews.com/) കാലങ്ങൾക്കിപ്പുറം അവർ ഒറ്റതറവാട്ടുകാരായി. തലമുറകളുടെ സംഗവേദിയായിപുളിക്കൂൽ എടച്ചേരി ഏഴാമത് കുടുംബസംഗമം.
വടകര സ്‌നേക്ക് ആൻഡ് ലേഡർ പാർക്കിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സംഗമം ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് അഡ്വ. പ്രശാന്ത്.ആർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് മിനി റിപ്പോർട്ട് അവതരിപ്പിച്ചു.അസോസിയേഷൻ ട്രഷറർ അജിത സ്വാഗതം പറഞ്ഞു.
ചടങ്ങിൽ മുതിർന്ന കുടുംബാംഗങ്ങളായ കുഞ്ഞിക്കാവമ്മ, വി. ചന്ദ്രിക എന്നിവരെ ആദരിച്ചു.സെക്രട്ടറി നിധിൻ നമ്പ്യാർ,കുഞ്ഞിരാമ കുറുപ്പ്,സത്യനാഥൻ,ശ്രീനിവാസൻ, ലീല നമ്പ്യാർ,മധുസൂദനൻ നമ്പ്യാർ,അജേഷ് നമ്പ്യാർ,സോമൻ മുതുവന തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ജാനുതമാശ സ്റ്റേജ് ഷോയും, കുടുംബാം ഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
Heart reunion; Pulikool Edachery 7th family reunion










































