വടകര:(https://vatakara.truevisionnews.com/) സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം അയനിക്കാട് തിലാത്ത്കണ്ടി പൊയിൽ നിവേദ് ഏറ്റുവാങ്ങി.
തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് പുരസ്കാരം നിവേദിന് സമ്മാനിച്ചു.
ഭിന്നശേഷി കായികവിഭാഗത്തിലെ പുരസ്കാരത്തിനാണ് 50 ശതമാനം സെറിബ്രൽ പാൾസി രോഗത്തിന് വിധേയനായ നിവേദ് അർഹനായത്.
കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാപിതാ ക്കളായ ടി പി അനീഷ്, വി എം നി ഷിത, സഹോദരി ആത്മിക എന്നി വർക്കൊപ്പമാണ് നിവേദ് പുരസ്കാരം സ്വീകരിക്കാനെത്തിയത്.
State government's Ujjwala Balayam Award goes to Niveth









































