വടകര :(https://vatakara.truevisionnews.com/) മടപ്പള്ളി സ്കൂൾ കുട്ടികളുടെ യാത്രാ ദുരിതത്തിൽ ഭയവും നെഞ്ചിടുപ്പോടെയും രക്ഷിതാക്കൾ. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി നാദാപുരം റോഡിൽ നിർമ്മാണ പ്രവൃത്തി നടക്കുന്നതിൻ്റെ ഭാഗമായി മടപ്പള്ളി സ്കൂളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് റോഡ് മുറിച്ച് കടക്കുന്നതിൽ ദുരിതം അനുഭവിക്കുന്നത്.
അണ്ടർ പാസ് നിർമ്മാണം പൂർത്തീകരിക്കാതെ പ്രധാന പാത അടച്ചതിനാൽ വീതികുറഞ്ഞ സർവ്വീസ് റോഡിലൂടെ വലിയ വാഹനങ്ങൾ ഉൾപ്പെടെ തുടർച്ചയായി പോകുന്നതിനാൽ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ച് കടക്കുവാൻ കഴിയുന്നില്ല.
കാലത്തും വൈകീട്ടും ഇരു സൈഡിലും പോലീസുകാരെ നിയോഗിച്ചും താൽക്കാലിക സ്പീഡ് ബ്രേക്കർ സ്ഥാപിച്ചും വിദ്യാർത്ഥികൾക്ക് അപകടം കൂടാതെ കാൽ നടയാത്രക്ക് സൗകര്യമൊരുക്കണമെന്ന് ജി വി എച്ച് എസ് എസ് മടപ്പള്ളി
പി ടി എ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം അധികാരിളോട് ആവശ്യപ്പെട്ടു. യോഗത്തിൽ പി ടി എ പ്രസിഡന്റ് കെപി രാജേഷ് അധ്യക്ഷത വഹിച്ചു.
Students' dangerous journey on the national highway in Madappally










































