വടകര :(https://vatakara.truevisionnews.com/)വടകരയിൽ വെനസ്വേല ഐക്യദാർഢ്യ സദസ്സ് നടത്തി. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടങ്കലിലാക്കിയ അമേരിക്കൻ സാമ്രാജ്യത്വ നടപടിക്കെതിരെയാണ് അധ്യാപകരും ജീവനക്കാരും എഫ്എസ്ഇ ടിഒ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് നടത്തിയത്.
കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി സതീശൻ ഉദ്ഘാടനം ചെയ്തു. കെ നിഷ അധ്യക്ഷയായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി സജിത്ത് കുമാർ, പി കെ ഹനീഷ് എന്നിവർ സംസാരിച്ചു.
വെനസ്വേലയിലെ അമേരിക്കൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് സിപിഐ എം വടകര നോർത്ത് കമ്മിറ്റി നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. യുനസ് വളപ്പിൽ ഉദ്ഘാടനം ചെയ്തു. കെ സി പവിത്രൻ, പി പി ബാലക വടകര നോർത്ത് കമ്മിറ്റി നേതൃ ഷ്ണൻ, എൻ ജി രാഗേഷ്, പി കെ രൻജീഷ് എന്നിവർ നേതൃ ത്വം നൽകി.
Venezuela solidarity rally held in Vadakara


































