വടകര: (vatakara.truevisionnews.com) മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മണിയൂരിൽ യുവാവ് എക്സൈസ് പിടിയിൽ. മണിയൂർ ചങ്ങരോത്ത് കടവത്ത് നിവാസിൽ മുഹമ്മദ് ഷഫാദാണ് (36) പിടിയിലായത്.


ഇയാളിൽ നിന്ന് വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ.ഹിറോഷും പാർട്ടിയും ചേർന്ന് 2.936 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
മണിയൂർ എൻജിനീയറിങ് കോളേജ്, എംഎച്ച്‌ഇഎസ് കോളേജ് എന്നിവ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തുന്നതെന്ന് എക്സൈസ് അറിയിച്ചു.
ഇയാളെ കുറിച്ച് വിവരം കിട്ടിയ എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അട്ടക്കുണ്ട്-ചെരണ്ടത്തൂർ റോഡിൽ നിന്നാണ് മുഹമ്മദ് ഷഫാദ് പിടിയിലാവുന്നത്. താമരശേരിയിൽ നിന്നാണ് എംഡിഎംഎ ലഭിക്കുന്നതെന്ന് ഇയാൾ മൊഴി നൽകി.
നേരത്തെ ഗൾഫിലായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ സുരേഷ് കുമാർ സി.എം, ഷൈജു പി.പി, ഉനൈസ്, സിവിൽ എക്സൈസ് ഓഫിസർ ഷിരാജ്. കെ, ജിജു.കെ.എം, മുസ്ബിൻ. ഇ എം, തുഷാര. ടി പി,സിഇഒ, ഡ്രൈവർ പ്രജീഷ്. ഇ കെ എന്നിവർ പങ്കെടുത്തു. പ്രതിയെ വടകര മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
#College #centered #drug #sales #Excise #arrest #youth #Maniyur