അഴിയൂർ: (vatakara.truevisionnews.com) പ്രസിദ്ധമായ അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ തിങ്കളാഴ്ച വൈകുന്നേരം 6.40നും 7.25 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ തൃക്കൊടിയേറ്റം നടത്തി.


തുടർന്ന് കരിമരുന്ന് പ്രയോഗം, അത്താഴപൂജ, ശ്രീഭൂതബലി എന്നീ ചടങ്ങുകൾ നടന്നു. ഏപ്രിൽ 7 വരെ എട്ടു ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവത്തിൽ ഏപ്രിൽ 5 ന് രഥോത്സവം, 6 ന് പള്ളിവേട്ട, 7 ന് സമുദ്രത്തിൽ തിരു ആറാട്ടിനു ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തി ആറാട്ട് സദ്യയോടു കൂടി സമാപനം.
ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും ഗണപതി ഹോമവും ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
#Azhiyur #Venugopala #temple #festival #begins