വികസന വരയോട് മുഖം തിരിച്ച് തിരുവള്ളൂർ പഞ്ചായത്ത്; സമാന്തരവര സംഘടിപ്പിച്ച് എൽ ഡി എഫ്

വികസന വരയോട് മുഖം തിരിച്ച് തിരുവള്ളൂർ പഞ്ചായത്ത്; സമാന്തരവര സംഘടിപ്പിച്ച് എൽ ഡി എഫ്
May 9, 2025 04:15 PM | By Jain Rosviya

തിരുവള്ളൂർ : വികസന വരയോട് മുഖം തിരിച്ച് തിരുവള്ളൂർ പഞ്ചായത്തിനെതിരെ സമാന്തരവര സംഘടിപ്പിച്ച് എൽ ഡി എഫ്കേരള സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 'വികസന വരകൾ 'എന്ന പേരിൽ വികസന പ്രവർത്തനങ്ങളെ അടയാളപ്പെടുത്താവുന്ന സമൂഹ ചിത്രരചന സംഘടിപ്പിക്കാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ മെയ് നാലിന് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വികസന വര സംഘടിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനവും എടുത്തിരുന്നു.

എന്നാൽ പ്രസ്തുത ദിവസം പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഉൾപ്പെടെയുള്ള പഞ്ചായത്ത് ഭരണനേതൃത്വം പരിപാടിക്ക് എത്തിയില്ല. പഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികളെ ഉൾപ്പെടെയുള്ളവരെ പരിപാടിയിലേക്ക് കൊണ്ടുവരാൻ പഞ്ചായത്ത് ശ്രദ്ധിച്ചുമില്ല. ഈ സാഹചര്യത്തിലാണ് എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ തിരുവള്ളൂരിൽ സമാന്തര വികസനവര സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ,പ്രാദേശിക ചിത്രകാരന്മാർ,എന്നിവർ സാമൂഹ്യ പശ്ചാത്തല മേഖലകളിലെ വികസന പ്രവർത്തനങ്ങൾ ചിത്രീകരിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ യോഗം എൽഡിഎഫ് തിരുവള്ളൂർ പഞ്ചായത്ത് കൺവീനർ എൻ കെ അഖിലേഷ് ഉദ്ഘാടനം ചെയ്തു. ഹംസ വായേരി സ്വാഗതവും പി പി രാജൻ അധ്യക്ഷനുമായി. ഗോപിനാരായണൻ, വള്ളിൽ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ടി വി സഫീറ, പ്രസിന അരുക്കുറങ്ങോട്ട് , രമ്യ പുലക്കുന്നുമ്മൽ, ഗീത പനയുള്ളതിൽ, കെ വി ഗോപാലൻ, സി വി രവീന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു




Thiruvallur Panchayath avoid development LDF organizes parallel development

Next TV

Related Stories
കുടുംബ സംഗമം; ആയഞ്ചേരിയിൽ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കണം -കോൺഗ്രസ്സ്

May 23, 2025 05:16 PM

കുടുംബ സംഗമം; ആയഞ്ചേരിയിൽ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കണം -കോൺഗ്രസ്സ്

ആയഞ്ചേരിയിൽ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്ന് കോൺഗ്രസ്സ്...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

May 23, 2025 01:06 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
 ഉപ്പിലാറ മലയിലെ അനധികൃത ഖനനം ഉടൻ നിർത്തണം -ആർഎംപിഐ

May 23, 2025 12:16 PM

ഉപ്പിലാറ മലയിലെ അനധികൃത ഖനനം ഉടൻ നിർത്തണം -ആർഎംപിഐ

ഉപ്പിലാറ മലയിലെ അനധികൃത ഖനനം ഉടൻ നിർത്തണമെന്ന്...

Read More >>
പ്രദർശനത്തിനൊരുക്കിയത് വീട്ടമ്മയുടെ മനസ്സിൽ നിന്ന് ചിറകുകൾ വിടർത്തിയ ചിത്രങ്ങൾ -ഷാഫി പറമ്പിൽ

May 22, 2025 10:52 PM

പ്രദർശനത്തിനൊരുക്കിയത് വീട്ടമ്മയുടെ മനസ്സിൽ നിന്ന് ചിറകുകൾ വിടർത്തിയ ചിത്രങ്ങൾ -ഷാഫി പറമ്പിൽ

പ്രീതി രാധേഷ് വളയത്തിന്റെ 'ചിറകുകൾ' ചിത്രപ്രദർശനം സന്ദർശിച്ച് ഷാഫി പറമ്പിൽ എംപി ...

Read More >>
മേമുണ്ട സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

May 22, 2025 10:12 PM

മേമുണ്ട സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മേമുണ്ട സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
Top Stories