വടകര:(https://vatakara.truevisionnews.com/) തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ആഹ്‌ളാദ പ്രകടനം വടകര പോലീസ് സ്‌റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകുന്നേരം ആറു മണി വരെ മാത്രമായിരിക്കുമെന്ന് തീരുമാനിച്ചു.
പോലീസ് സ്റ്റേഷനിൽ എസ്‌എച്ചഒ മുരളീധരന്റെ അധ്യക്ഷതയിൽ നടന്ന വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. തുറന്ന വാഹനങ്ങളിലെ യാത്രയും ഡിജെയും അനുവദനീയമല്ലെന്നും പോലീസ് ഇൻസ്പെക്ടർ മുരളീധരൻ അറിയിച്ചു.
Police say that the celebration in Vadakara will be limited to 6 pm.









































