Dec 11, 2025 09:09 PM

വടകര:(https://vatakara.truevisionnews.com/) സംസ്ഥാന സർക്കാരിനെതിരായി ജനവിധി മാറുമെന്ന് കെ.കെ.രമ എംഎൽഎ പറഞ്ഞു. ഏറാമല നെല്ലാച്ചേരി എൽപി സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ കെ രമ.

യുഡിഎഫ് കൺവീനർ അടൂർപ്രകാശ് ദിലീപിനെ ന്യായീകരിച്ചതിനെ കെ കെ രമ തള്ളിപ്പറഞ്ഞു. അത്തരം പ്രതികരണം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അപക്വമായ പരാമർശങ്ങളെ കോൺഗ്രസ് നേതൃത്വം തന്നെ തള്ളിപ്പറഞ്ഞതായി കെ.കെ.രമ പറഞ്ഞു.

വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയോട് അല്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ സ്വന്തം പാർട്ടിയിൽ ആരോപണ വിധേയമായവർക്കെതിരെ നടപടി എടുത്ത ശേഷം പറയാമായിരുന്നുവെന്ന് കെ.കെ.രമ പ്രതികരിച്ചു.

അല്ലാത്തതെല്ലാം രാഷ്ട്രീയ ലാഭത്തിന് സ്ത്രീകളെ ഉപയോഗിക്കുന്ന പ്രസ്തവനയായേ കാണാൻ പറ്റൂവെന്നും പറഞ്ഞു. അഴിയൂർ, ഏറാമല, ഒഞ്ചിയം ഗ്രാമപഞ്ചായത്തുകൾ നിലനിർത്തുന്നതിനൊപ്പം ചോറോട് പഞ്ചായത്തും വടകര നഗരസഭയും ഇത്തവണ പിടിക്കുമെന്നും കെ.കെ.രമ എംഎൽഎ പറഞ്ഞു

The people's verdict will change against the state government - KK Rama

Next TV

Top Stories










News Roundup