കടത്തനാട്ടങ്കം കളരി സെമിനാറിന് തുടക്കം; കെ കെ എൻ കുറുപ്പ് ഉദ്‌ഘാടനം ചെയ്തു

കടത്തനാട്ടങ്കം കളരി സെമിനാറിന് തുടക്കം; കെ കെ എൻ കുറുപ്പ് ഉദ്‌ഘാടനം ചെയ്തു
May 9, 2025 01:39 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ദേശീയ സം സ്ക്‌കാരിക പ്രദർശന മേളയായ 'കടത്തനാട്ടങ്കം 2025 ന്റെ ഭാഗമായുള്ള കളരി ദേശം, സംസ്കാരം ദ്വിദിന സെമിനാർ ഡോ. കെ കെ എൻ കുറുപ്പ് ഉദ്‌ഘാടനം ചെയ്തു. കളരി പാരമ്പര്യത്തിന്റെ സമ്പന്നമായ കരുത്തിൽ കടത്തനാടിനെ സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കുന്നതിലും വിനോദ സഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നതിനും ഇടപെടലുകളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കടത്തനാട് ടൂറിസം സാധ്യതകളെക്കുറിച്ച് ഡോ. കെ കെ എൻ കുറുപ്പ് തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജക്ക് കൈമാറി. വി ടി മുരളി അധ്യക്ഷനായി. ഡോ. രാഘവൻ പയ്യനാട് മുഖ്യപ്രഭാഷണം നടത്തി. സെമിനാർ ഡയറക്ടർ ഡോ. കെ എം ഭരതൻ സംസാരിച്ചു. വി പി പ്രഭാകരൻ സ്വാഗതവും എം കെ വസന്തൻ നന്ദിയും പറഞ്ഞു.

കളരിപ്പയറ്റിലെ ഗണിതചിന്ത കളെക്കുറിച്ച് വളപ്പിൽ കരുണൻ ഗുരുക്കൾ, കളരിപ്പയറ്റിൻ്റെ പരി ത്രത്തെക്കുറിച്ച് ഡോ. പി കെ ശശിധരൻ, കളരിപ്പയറ്റും വ്യായാമ മുറക ളെയുംകുറിച്ച് ഡോ. എ കെ വേണുഗോപാലൻ, കളരിപ്പയറ്റി ലെ ചികിത്സാവിധികളെക്കുറിച്ച് കെ യു ഹരിദാസ് വൈദ്യർ, കളരിപ്പയറ്റും ഇതര കലകളെയും കുറിച്ച് ഡോ. ശശിധരൻ ക്ലാരി, കടത്തനാടിൻ്റെ കളരിപ്പെരുമയെക്കുറിച്ച് ടി കെ വിജയരാഘവൻ, അനുശ്രീ ബാബു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഡേ. കെ സി വിജയ രാഘവൻ, ഇ വി ലിജീഷ് എന്നിവർ മോഡറേ റ്ററായി സെമിനാർ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും.

വടക്കൻ പാട്ട് സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള 'ചന്ദന ലേപ സുഗന്ധം' ഇന്ന് രാത്രി 7.30ന് കടത്തനാട്ടങ്കം വേദിയിൽ അവതരിപ്പിക്കും. വി ടി മുരളിയുടെ നേതൃത്വത്തിലാണ് ഗാനമേള. ചെങ്ങന്നൂർ ശ്രീകുമാർ, ശശി വള്ളിക്കാട്, റാണി ജോയ് പീറ്റർ എന്നിവരും ഗാനങ്ങൾ ആലപി ക്കും. വടകര ഗ്രാമ സംഗീതികയുടെ നേതൃത്വത്തിലാണ് പരിപാടി.




Kadathanatakkam Kalari Seminar begins inaugurated KKN Kurup

Next TV

Related Stories
ജൈവ പച്ചക്കറി കൃഷി വിത്തുനടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

Jan 23, 2026 07:00 PM

ജൈവ പച്ചക്കറി കൃഷി വിത്തുനടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

'വയല്‍ വെളിച്ചം' കാര്‍ഷിക കൂട്ടായ്മയുടെ ജൈവ പച്ചക്കറി കൃഷിക്ക്...

Read More >>
വടകര പുതിയ സ്റ്റാൻഡിന് സമീപം ഹോട്ടലിൽ തീപിടുത്തം

Jan 23, 2026 02:27 PM

വടകര പുതിയ സ്റ്റാൻഡിന് സമീപം ഹോട്ടലിൽ തീപിടുത്തം

വടകര പുതിയ സ്റ്റാൻഡിന് സമീപം ഹോട്ടലിൽ...

Read More >>
ദേശീയപാത വികസനം; കുഞ്ഞിപ്പള്ളിയിൽ നടപ്പാത പരിഗണനയിൽ

Jan 23, 2026 01:52 PM

ദേശീയപാത വികസനം; കുഞ്ഞിപ്പള്ളിയിൽ നടപ്പാത പരിഗണനയിൽ

ദേശീയപാത വികസനം; കുഞ്ഞിപ്പള്ളിയിൽ നടപ്പാത...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jan 23, 2026 12:21 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
വികസന മുന്നേറ്റ ജാഥ; സ്വീകരണത്തിനായി ആയഞ്ചേരിയിൽ സ്വാഗതസംഘം രൂപീകരിച്ചു

Jan 23, 2026 12:04 PM

വികസന മുന്നേറ്റ ജാഥ; സ്വീകരണത്തിനായി ആയഞ്ചേരിയിൽ സ്വാഗതസംഘം രൂപീകരിച്ചു

വികസന മുന്നേറ്റ ജാഥ; സ്വീകരണത്തിനായി ആയഞ്ചേരിയിൽ സ്വാഗതസംഘം...

Read More >>
Top Stories










News Roundup