നിറസാന്നിധ്യം; എഞ്ചിനിയറിങ് കോളേജ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം

നിറസാന്നിധ്യം; എഞ്ചിനിയറിങ് കോളേജ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം
Apr 5, 2025 10:57 AM | By Jain Rosviya

വടകര: (vatakara.truevisionnews.com) കേരള സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എഞ്ചിനിയറിങ് വടകരയുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വടകരയിലെ കോളജ് ക്യാമ്പസിൽ നടന്നു . കെ. പി കുഞ്ഞഹമ്മദ് കുട്ടി എ൦എൽഎ ഉദ്ഘടനം ചെയ്തു. മണിയൂർ പഞ്ചായത്തു പ്രസിഡന്റ് ടി.കെ അഷ്റഫ് അദ്ധ്യക്ഷനായി.

2024 ഏപ്രിലിൽ പ്രശസ്ത നോവലിസ്റ്റ് കെ. പി രാമനുണ്ണി ആണ് സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘടനം ചെയ്തത് . കോഴിക്കോട് റൂറൽ അഡീഷണൽ എസ്.പി ശ്യാംലാൽ ടി, ചലച്ചിത്ര താര൦ വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

സ്റ്റാഫ് അഡ്വൈസ൪ നിതിൻ ടി , മാഗസിൻ എഡിറ്റർ സാന്ദ്ര എന്നിവർ ചേ൪ന്ന് മാഗസിൻ്റെ ആദ്യ കോപ്പി ചലച്ചിത്ര താര൦ വിഷ്ണു ഉണ്ണികൃഷ്ണനു നൽകി പ്രകാശനം ചെയ്തു . ആദ്യകാല അദ്ധ്യാപകരെയും കോളേജ് സ്ഥാപിക്കുന്ന കാലത്തു പ്രവർത്തിച്ചവരെയും ചടങ്ങിൽ ആദരിച്ചു .

ശശിധരൻ, ശ്യാം സുന്ദർ , ജസ്റ്റിൻ ഡികോട്ട, ശിവപ്രകാശ്, നിതിൻ ടി , സൗമ്യൻ , ഡോ സുജിത് , ശ്രീന , ഡോ ബിന്ദു, ലാൽജി സിറിയക് എന്നിവർ സംസാരിച്ചു . പ്രിൻസിപ്പൽ ഡോ വിനോദ് പൊട്ടക്കുളത്ത് സ്വാഗതവും യൂനിയൻ ചെയർമാൻ സൂരജ് നന്ദിയും പറഞ്ഞു.

തുട൪ന്ന് പ്രശസ്ത ഗായിക അഞ്ജു ജോസഫ് അവതരിപ്പിച്ച മെഗാ മ്യൂസിക് ഷോ , നൃത്ത കലാ പരിപാടികൾ എന്നിവ അരങ്ങേറി . രജതജൂബിലി ആഘോഷത്തി൯്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള എ.ഐ റൊബോട്ടിക് വർക് ഷോപ്പുകൾ , മെഗാ അലൂ൦നി മീറ്റ് , കോൺഫറൻസുകൾ , അലൂ൦നി സ്പോർട്സ് മീറ്റ് , ഹാക്കത്തോണുകൾ , എന്നീ പരിപാടികൾ നടത്തിയിരുന്നു.

#brilliant #conclusion #Silver #Jubilee #celebrations #Engineering #College

Next TV

Related Stories
വടകരയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

Apr 12, 2025 12:39 PM

വടകരയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

ജില്ലാ ലഹരിവിരുദ്ധ സേനയായ ഡാൻസാഫാണ് വാഹനം പരിശോധിച്ച് കഞ്ചാവ് കണ്ടെടുത്തത്....

Read More >>
ആയഞ്ചേരിയിൽ എംഡിഎംഎയുമായി കടമേരിയിലെ ബിജെപി നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Apr 12, 2025 10:04 AM

ആയഞ്ചേരിയിൽ എംഡിഎംഎയുമായി കടമേരിയിലെ ബിജെപി നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പ്രദേശത്തെ ഒരു വീട് കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി ഇടപാട് നടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽ...

Read More >>
ചിരകാല സ്വപ്നം; നരിയൻ ചിറക്കൽ -പാറക്കുളങ്ങര മുക്ക് -നീലഞ്ചേരിക്കണ്ടി റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു

Apr 11, 2025 07:54 PM

ചിരകാല സ്വപ്നം; നരിയൻ ചിറക്കൽ -പാറക്കുളങ്ങര മുക്ക് -നീലഞ്ചേരിക്കണ്ടി റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു

പഞ്ചായത്തിലെ ഈ വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിലെ ഏറ്റവും വലിയ റോഡാണിത്....

Read More >>
റീൽസ് എടുക്കാനായി വിവാഹ സംഘത്തിന്റെ അപകടകരമായ യാത്ര, വടകരയിൽ കാറുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

Apr 11, 2025 04:23 PM

റീൽസ് എടുക്കാനായി വിവാഹ സംഘത്തിന്റെ അപകടകരമായ യാത്ര, വടകരയിൽ കാറുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

യുവാക്കൾ അപകടകരമായി യാത്ര നടത്തിയ ആഡംബര കാറുകൾ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ...

Read More >>
Top Stories










News Roundup






Entertainment News