വടകര:കോഴിക്കോട് ജില്ലയിൽ നിന്ന് സംഗീതത്തിൽ കേരള സാംസ്കാരിക വകുപ്പ് നൽകുന്ന സംസ്ഥാന സർക്കാരിൻ്റെ വജ്ര ജൂബിലി ഫെലോഷിപ് നേടിയ രമ്യാകൃഷ്ണനെ യൂത്ത്കോൺഗ്രസ്സ് മേപ്പയിൽ യൂണിറ്റ് കമിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.


യൂത്ത്കോൺഗ്രസ്സ് വടകര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സജിത്മാരാർ ഹാരാർപ്പണവും, ഉപഹാരവും നൽകി.സൗരവ്.എസ്,സാരംഗ് പി.കെ,നികേത് പ്രേമൻ,അഭിനവ് എന്നിവർ അനുമോദനത്തിന് നേതൃത്വം നൽകി.
Ramya Krishnan wins state government Diamond Jubilee Fellowship