Featured

വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച നിലയിൽ

News |
Apr 27, 2025 07:09 PM

വടകര: (vatakara.truevisionnews.com) അടക്കാത്തെരുവിലെ കൊപ്രത്തൊഴിലാളിയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ കുഞ്ഞാലിമരക്കാർ പള്ളിക്ക് സമീപം തെക്കേ ചെറിയ മങ്ങിൽ ബഷീർ 53) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 30 നാണ് കൊപ്ര വ്യാപാര കേന്ദ്രമായ അടക്കാതെരുവിലെ അടച്ചിട്ട ഒരു കടയുടെ വരാന്തയിൽ അനക്കമില്ലാത്ത കിടക്കുന്ന നിലയിൽ ബഷീറിനെ കണ്ടത്.

വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിതീകരിച്ചു. ജേഷ്ഠ സഹോദരൻ വടകര അടക്കാത്തെരുവിലെ ക്രസന്റ് ഹൌസിൽ ടി സി എം അഷ്‌റഫിന്റെ പരാതിയിൽ വടകര പൊലീസ് കേസെടുത്തു. ഇൻക്വിസ്റ് നടപടിക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.

തുടർന്ന് ഇന്ന് വൈകിട്ട് ബഷീറിന്റെ ഭാര്യയും മക്കളും താമസിക്കുന്ന ചെരണ്ടത്തൂരുള്ള വീട്ടിൽ മൃതദേഹം എത്തിച്ചു. ഇന്ന് രാത്രി 8 മണിയോടെ കോട്ടൽ ജുമാഅത് പള്ളിയിൽ ഖബറടക്കി.

worker found dead Vadakara

Next TV

Top Stories










Entertainment News